Patient Died | ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല, വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു; അര മണിക്കൂര്‍ അകത്ത് കുടുങ്ങി, ചികിത്സ വൈകിയതിനെ തുടര്‍ന്ന് വാഹനാപകടത്തില്‍ പരുക്കേറ്റ വയോധികന്‍ മരിച്ചു
Aug 30, 2022, 13:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഏറ നേരം അകത്ത് കുടുങ്ങിയ രോഗി മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ കരുവാന്‍തുരുത്തി സ്വദേശി കോയമോന്‍ (66) ആണ് മരിച്ചത്. കോഴിക്കോട് ബീച് ആശുപത്രിയില്‍ നിന്നും മെഡികല്‍ കോളജിലെത്തിച്ച ആംബുലന്‍സിന്റെ വാതിലാണ് തുറക്കാന്‍ കഴിയാതെ അടഞ്ഞുപോയത്.
മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച 3.30-നാണ് സംഭവം നടക്കുന്നത്. കോയമോന്‍ നടന്നുപോകുന്നതിനിടെ സ്‌കൂടര്‍ ഇടിച്ചാണ് അപകടം സംഭവിച്ചിരുന്നത്. ബീച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്നാണ് മെഡികല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ആംബുലന്‍സില്‍ ഒരു ഡോക്ടറും കോയമോന്റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. വാഹനം ആശുപത്രിയിലെത്തിയപ്പോള്‍ തൊട്ടുമുന്നില്‍ മറ്റ് ചില ആംബുലന്‍സുകളുണ്ടായിരുന്നതിനാല്‍ രോഗിയെ ഇറക്കാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്ത് കോയമോന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വാതില്‍ അകത്തുനിന്നും തുറക്കാന്‍ ശ്രമിച്ചു. ഇതാണ് പൂട്ടുവീഴാന്‍ കാരണമായതെന്നാണ് ആംബുലന്‍സിന്റെ ഡ്രൈവര്‍ പറയുന്നത്.
പൂട്ട് വീണതോടെ അരമണിക്കൂറിലധികമാണ് രോഗി വാഹനത്തിനുള്ളില്‍ കുടുങ്ങിയത്. പിന്നീട് മഴു ഉപയോഗിച്ചാണ് വാതില്‍ വെട്ടിപ്പൊളിച്ചത്. ആംബുലന്‍സിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് ആരോപണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

