കയ്യില്‍ 'ഹോം ക്വാറന്റീന്‍' മുദ്ര; ഷാര്‍ജയില്‍ നിന്നുമെത്തിയ 2 യാത്രക്കാര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാലക്കുടി: (www.kvartha.com 21.03.2020) കയ്യില്‍ 'ഹോം ക്വാറന്റീന്‍' മുദ്ര പതിച്ച ഷാര്‍ജയില്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി വോള്‍വോ ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. ബസില്‍ രോഗ ലക്ഷണങ്ങളുള്ള രണ്ട് യാത്രക്കാരുണ്ടായതിനെ തുടര്‍ന്നാണിത്. ഷാര്‍ജയില്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചവരാണ് ഇവരെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇരുവരുടെയും കയ്യില്‍ 'ഹോം ക്വാറന്റീന്‍' മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച ബംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്പാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറി. തുടര്‍ന്ന് ഇവരുടെ കയ്യില്‍ 'ഹോം ക്വാറന്റീന്‍' മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു.

കയ്യില്‍ 'ഹോം ക്വാറന്റീന്‍' മുദ്ര; ഷാര്‍ജയില്‍ നിന്നുമെത്തിയ 2 യാത്രക്കാര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു

ഒരാള്‍ തൃപ്രയാര്‍ വടക്കുംമുറി സ്വദേശിയും മറ്റെയാള്‍ മണ്ണുത്തി ചെന്നായ് പാറ സ്വദേശിയുമാണ്. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. ബസ് ശുചീകരിച്ച ശേഷം വിടും.

Keywords:  Passengers with covid symptoms; KSRTC bus blocked at Chalakkudy bus stand, Chalakudy, News, KSRTC, Nedumbassery Airport, Passengers, Hospital, Treatment, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia