Parvovirus | നായയെ വളർത്തുന്നവരാണോ? ഗുരുതരമായ പാർവോവൈറസ് ബാധിച്ചേക്കാം; ലക്ഷണങ്ങൾ, പ്രതിരോധ നുറുങ്ങുകൾ, ചികിത്സ, അറിയാം
Oct 28, 2022, 17:05 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) നായ്ക്കളിലെ പാർവോവൈറസ് (Parvovirus) വളരെ ഗുരുതരമായ വൈറൽ രോഗമാണ്. വാക്സിനേഷൻ എടുക്കാത്ത നായ്ക്കുട്ടികളിലും കൗമാരപ്രായക്കാരായ നായ്ക്കളിലും ഇത് കൂടുതലാണെങ്കിലും പ്രായം ചെന്ന നായ്ക്കൾ പോലും അപകടത്തിലാണ്. ഇത് നായയുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നായയുടെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു രോഗമാണ് എന്നതിനാൽ ശ്രദ്ധയും അത്യാവശ്യമാണ്.
മലം, ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, രോഗം ബാധിച്ച നായയുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ എന്നിവയിലൂടെ ഈ രോഗം അതിവേഗം പടരാം. വിശപ്പില്ലായ്മ, പനി, ഛർദി, കഠിനമായ വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഉടനടി ചികിത്സിച്ചില്ലെങ്കിൽ നായയ്ക്ക് മരണം സംഭവിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, രോഗം ബാധിച്ച നായ്ക്കുട്ടിയെയോ നായയെയോ ക്വാറന്റൈൻ ചെയ്യണം. ഒരു നായയും രോഗം പിടിപെടുന്നതിൽ നിന്ന് മുക്തമല്ല, അതിനാൽ തിരിച്ചറിയപ്പെടുമ്പോൾ കൂടുതൽ അണുബാധകൾ ഒഴിവാക്കാൻ നായയെ ഒറ്റപ്പെടുത്തേണ്ടത് പ്രധാനമാണ്. രോഗബാധയുണ്ടായി 48-72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ചികിത്സ ഉടനടി തുടങ്ങണം.
പാർവോവൈറസിന്റെ ലക്ഷണങ്ങൾ
പാർവോവൈറസ് പരിസ്ഥിതിയിൽ വളരെ സ്ഥിരതയുള്ളതാണ്, അതിനാൽ ഒരേ സ്ഥലത്ത് മാസങ്ങളോളം സജീവമായി തുടരാം. 'വയറിളക്കം, ഛർദി, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പാർവോവെെറസ് കുടലിന്റെ പാളിക്ക് കേടുപാടുകൾ വരുത്തുന്നു. വെെറസ് ഉണ്ടോയെന്ന് പരിശോധിക്കാൻ നായയുടെ മലം പരിശോധനയ്ക്കായി എടുക്കും. വൈറസ് പിടിപ്പെട്ട ധാരാളം നായ്ക്കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസിന് നായയുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്താനാകും', സ്മോൾ അനിമൽ ക്ലിനികിലെ വെറ്റ് സർജൻ ഡോ. നരേന്ദ്ര പർദേശി പറയുന്നു.
പാർവോവൈറസിനുള്ള ചികിത്സ
ഈ വൈറസിനെതിരെ മരുന്നില്ലെന്നതാണ് പ്രധാന കാര്യം. അതിനാൽ, വൈറസിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനാണ് ചികിത്സ ലക്ഷ്യമിടുന്നത്. വീണ്ടെടുക്കൽ പ്രധാനമായും നായയുടെ ശക്തിയെ ആശ്രയിച്ചിരിക്കുന്നു. ഒരു ഡ്രിപിലൂടെ ദ്രാവകത്തിന്റെ സഹായത്തോടെയും ഓക്കാനം, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. നായ്ക്കളിൽ സുഖം പ്രാപിക്കാൻ സമയമെടുത്തേക്കാം, ചില നായ്ക്കൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം.
ശ്രദ്ധിക്കുക
നിങ്ങളുടെ വീട്ടിൽ വാക്സിനേഷൻ എടുക്കാത്ത നായ ഉണ്ടെങ്കിൽ എത്രയും വേഗം വാക്സിനേഷൻ നൽകുക. നായയ്ക്ക് എത്ര നേരത്തെ ചികിത്സ ലഭിക്കുന്നുവോ അത്രയും കൂടുതൽ അവർ ശരിയായ അവസ്ഥയിലേക്ക് തിരിച്ചെത്തും, അതിനാൽ ശരിയായ സമയത്ത് മൃഗഡോക്ടറുടെ ഉപദേശം തേടുന്നത് പ്രധാനമാണ്.
Keywords: New Delhi, India, News, Top-Headlines, Latest-News, Dog, Virus, Treatment, Health, ealth & Fitness, Parvovirus in dogs: Know the warning symptoms, prevention tips and treatment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.