ലക്ഷങ്ങൾ കുടിശ്ശിക, കൃത്യമല്ലാത്ത കണക്കുകൾ; പരിയാരം മെഡിക്കൽ കോളേജ് ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിക്കൂട്ടിൽ


● സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകളില്ല.
● എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല, യോഗങ്ങൾ കുറവ്.
● 2020 ന് ശേഷം സൊസൈറ്റി യോഗം ചേർന്നത് ഒരിക്കൽ മാത്രം.
● ഓഡിറ്റ് വിഭാഗത്തിന് കണക്കുകൾ കൃത്യമായി നൽകിയില്ല.
കണ്ണൂർ: (KVARTHA) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ 2022-23 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി ഓഡിറ്റ് റിപ്പോർട്ട്.
2023 ന് ശേഷം കണക്കുകൾ ഓഡിറ്റ് വിഭാഗത്തിന് ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടി രൂപീകരിച്ച ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തിപ്പിൽ വലിയ വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കണ്ണൂർ ജില്ല ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ പ്രധാന അപാകതകൾ താഴെക്കൊടുക്കുന്നു:
● 2022 ൽ കാലാവധി കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതും, മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരേണ്ടതിന് പകരം വർഷത്തിൽ അഞ്ച് തവണ മാത്രം യോഗം ചേർന്നതും ഗുരുതരമായ വീഴ്ചയായി വിലയിരുത്തുന്നു.
● വർഷത്തിൽ മൂന്നു മാസത്തിലൊരിക്കൽ എങ്കിലും യോഗം ചേരാൻ നിർബന്ധമുണ്ടായിരിക്കെ, 2023 വരെയുള്ള കാലയളവിൽ 2020 ൽ ഒരിക്കൽ മാത്രമാണ് യോഗം ചേർന്നത്.
● സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു. ഗൂഗിൾ പേ വഴിയും മറ്റ് ഓൺലൈൻ ഇടപാടുകൾ വഴിയുമുള്ള കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല.
● 2022-23 ലെ ഓഡിറ്റ് പ്രകാരം 3000 ൽ അധികം കാലാവധി കഴിഞ്ഞ മരുന്നുകൾ സ്റ്റോക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
● ആശുപത്രിയിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന 14 സ്ഥാപനങ്ങളിൽ നിന്നായി 29 ലക്ഷത്തിലധികം രൂപ 2023-24 ൽ പോലും കുടിശ്ശികയായി ഈടാക്കിയിട്ടില്ല.
● പാർക്കിംഗ് ഫീസ് പിരിവ് നടത്തി ആഴ്ചയിൽ ബാങ്കിൽ അടയ്‌ക്കേണ്ട തുക മാസത്തിൽ ഒരിക്കൽ മാത്രമാണ് അടച്ചിരുന്നത്.
● ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയില്ലെന്നും, വാർഷിക കണക്കുകൾ ഹാജരാക്കാത്തതിനാൽ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ കാലതാമസമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: An audit report reveals serious irregularities in the functioning of the Pariyaram Government Medical College Hospital Development Society for the financial year 2022-23, including lakhs in arrears, inaccurate financial records, and infrequent executive committee meetings.
#PariyaramMedicalCollege #AuditReport #Irregularities #KeralaNews #FinancialMismanagement #Kannur