10 ശതമാനം മാത്രം കാഴ്ച ശക്തിയുള്ള പെൺകുട്ടി ഐ ഐ എം പ്രവേശനത്തിന് പിന്നാലെ മികച്ച ജോലിയും നേടിയെടുത്തു; ആത്മ വിശ്വാസം കൊണ്ട് ജീവിത വിജയം കരസ്ഥമാക്കിയ പരീതി വർമ്മ ലോക ശ്രദ്ധ നേടുന്നു
Feb 22, 2017, 14:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്ക്നൗ: (www.kvartha.com 22.02.2017) ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചിക്കുകയാണ് പരീതി വർമ്മ. വെറും 10 ശതമാനം കാഴ്ച ശക്തിയുള്ള ഈ വിദ്യാർത്ഥിനി 19 ആം വയസ്സിൽ ഐ ഐ എം പ്രവേശനം നേടിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
അതിനു പിന്നാലെ 21 വയസ്സിൽ മികച്ച ജോലിയും നേടി ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് പരീതി ഇപ്പോൾ. മൈക്രോ ഫിനാൻസ് ബാങ്കിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവായാണ് ഈ പെൺകുട്ടിക്ക് ജോലി കിട്ടിയിരിക്കുന്നത്.
ഇന്റർനാഷണൽ കോളജ് ഫോർ ഗേൾസിൽ നിന്ന് ബിരുദം നേടിയതിന് ശേഷം മാസ് കമ്മ്യൂണിക്കേഷനിലും വീഡിയോ പ്രൊഡക്ഷനിലും ഡിപ്ലോമ കോഴ്‌സും പരീതി പൂർത്തിയാക്കിയിട്ടുണ്ട്. ഡിപ്ലോമ കോഴ്‌സിന്റെ അഞ്ചാമത്തെ പരീക്ഷയെഴുതുമ്പോഴാണ് കാഴ്ചപ്രശ്നം ആദ്യമായി ഈ പെൺകുട്ടിയെ അലട്ടുന്നത്. പക്ഷെ അതിൽ തളരുകയോ തകരുകയോ ചെയ്യാതെ രക്ഷിതാക്കളുടെ പിന്തുണയോടെ പഠിച്ച ഈ മിടുക്കി മികച്ച വിജയം നേടുകയായിരുന്നു.
തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ രക്ഷിതാക്കളാണെന്ന് പരീതി ഇന്ത്യ ടുഡേയോട് പറഞ്ഞു. ജബൽപൂരിൽ ജനിച്ച പെൺകുട്ടിയുടെ മാതാപിതാക്കള്‍ പ്രതിരോധ മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Paridhi Varma: With 10 per cent vision, This IIM-L girl stuns the world. Possessing only 10 per cent vision, a 21-year-old girl from IIM-Lucknow has stunned everyone by getting a job in a micro-finance bank.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.