Loosing Job | ഉന്തിയ പല്ല് സര്‍കാര്‍ ജോലിക്ക് തടസം; മുത്തുവിന് നഷ്ടമായത് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി എന്ന സ്വപ്നം; ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ്‌സി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



പാലക്കാട്: (www.kvartha.com) അട്ടപ്പാടിയിലെ ഗോത്രവര്‍ഗ യുവാവിന് തന്റെ ഉന്തിയ പല്ലില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂര്‍ പഞ്ചായതിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണ് പല്ലിന്റെ തകരാര്‍ മൂലം സര്‍കാര്‍ ജോലിക്ക് അയോഗ്യനായത്. 
Aster mims 04/11/2022

ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പിഎസ്സിയുടെ സ്‌പെഷല്‍ റിക്രൂട്‌മെന്റില്‍ എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണ് മുത്തു മുഖാമുഖത്തിന് പോയത്. ഇതിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ടിഫികറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തി. പല്ലിന്റെ തകരാര്‍ ജോലിക്ക് തടസമാകുകയായിരുന്നു.

എന്നാല്‍, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ്സി അറിയിച്ചു. ഇതു കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുന്‍പല്ല്) ഉള്‍പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പിഎസ്സി അധികൃതര്‍ വ്യക്തമാക്കി.

Loosing Job | ഉന്തിയ പല്ല് സര്‍കാര്‍ ജോലിക്ക് തടസം; മുത്തുവിന് നഷ്ടമായത് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി എന്ന സ്വപ്നം; ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ്‌സി


മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്പര്‍ വിഭാഗം. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണ് പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാതിരുന്നതെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. 

ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറുണ്ടായത്. 18,000 രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Keywords:  News,Kerala,State,palakkad,Local-News,Job,PSC,Youth,Health,Health & Fitness, Palakkad: Teeth cause of loosing job for tribal youth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia