അവധിയില്ല; സബ് കലക്ടര്‍ കെഎസ് അഞ്ജു കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു നേരെ എത്തിയതു കതിര്‍ മണ്ഡപത്തിലേക്ക്; കൊട്ടും കൊരവയും ഇല്ലാതെ വിവാഹം; തുടര്‍ന്ന് വീണ്ടും ജോലിയിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 03.05.2020) വിവാഹമായിട്ടും അവധി ഇല്ല. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെഎസ് അഞ്ജു കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു നേരെ എത്തിയതു കതിര്‍ മണ്ഡപത്തിലേക്ക്. വിവാഹത്തിനുശേഷവും അവധിയെടുക്കില്ല. തിങ്കളാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിക്കും.

പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ അഞ്ജുവിന്റെ വീട്ടില്‍ ശനിയാഴ്ചയാണ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വിവാഹം നടന്നത്. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഓഫ്താല്‍ മോളജിസ്റ്റുമായ ഡോ. ജെ നവറോഷിനെയാണ് അഞ്ജു വിവാഹം കഴിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.

അവധിയില്ല; സബ് കലക്ടര്‍ കെഎസ് അഞ്ജു കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു നേരെ എത്തിയതു കതിര്‍ മണ്ഡപത്തിലേക്ക്; കൊട്ടും കൊരവയും ഇല്ലാതെ വിവാഹം; തുടര്‍ന്ന് വീണ്ടും ജോലിയിലേക്ക്

ഏപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്നു മാറ്റിവെക്കുകയായിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ശനിയാഴ്ച വിവാഹം നടത്തി. കൊവിഡ് ഡ്യൂട്ടിയിലായിരുന്ന അഞ്ജു ഒന്നാം തീയതി രാവിലെയാണു വീട്ടിലെത്തിയത്. 2017 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് അഞ്ജു.

Keywords: Palakkad perinthalmanna sub collector marriage, palakkad, District Collector, Marriage, Lockdown, Health, Health & Fitness, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia