Ozempic | ഒസംപിക് മരുന്ന് ഉപയോഗത്തിലെ വർധനവ് ബാധിച്ചത് പലഹാര വിപണിയെ; കാരണമുണ്ട്!


പാസ്ത, സാൻഡ്‌വിച്ച് മെൽറ്റ്‌സ്, പിസ്സകൾ എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങൾ വിറ്റുപോകുന്നതിലാണ് ഇടിവ് സംഭവിച്ചത്
ന്യൂഡെൽഹി: (KVARTHA) വിശപ്പിനെ നിയന്ത്രിക്കുന്ന ഒസംപിക് മരുന്നുകൾ കഴിക്കുന്ന ആളുകളിൽ മധുര പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുന്ന പ്രവണത കാണാനാകും. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് വളരെ വ്യക്തമായ ഡയറ്റ് പ്ലാനുകൾ കൂടി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിതമായി മധുര പലഹാരങ്ങളോ മറ്റുള്ള പലഹാരങ്ങളോ ഇവർ കഴിക്കില്ല. ഇത് പലഹാര വിപണിയെ ആഗോളതലത്തിൽ തന്നെ വളരെയധികം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
പാസ്ത, സാൻഡ്‌വിച്ച് മെൽറ്റ്‌സ്, പിസ്സകൾ എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങൾ വിറ്റുപോകുന്നതിലാണ് ഇടിവ് സംഭവിക്കുക എന്നാണ് നെസ്‌ലെ നടത്തിയ പഠനത്തിൽ പറയുന്നത്. അമേരിക്കൻ ഫാർമസിസ്റ്റ് അസോസിയേഷൻ്റെ അഭിപ്രായത്തിൽ, 2023-ൽ 60 മുതിർന്നവരിൽ ഒരാൾക്ക് ഓസംപിക് (GLP-1) മരുന്നുകൾ നിർദേശിക്കുമായിരുന്നു. 2024-ൽ ആ എണ്ണം വർധിക്കാനാണ് സാധ്യത.
ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ ന്യൂമറേറ്റർ ഡിസംബറിൽ പുറത്തിറക്കിയ റിപോർട് പ്രകാരം, ഒസംപിക് മരുന്ന് യഥാർത്ഥത്തിൽ പ്രമേഹ നിയന്ത്രണത്തിന് ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഉപയോക്താക്കളിൽ പകുതിയോളം പേരും ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. വാൾമാർട്ട് സിഇഒ ജോൺ ഫർണർ ഒക്ടോബറിൽ ഒരു അഭിമുഖത്തിൽ ഈ പ്രവണത സ്ഥിരീകരിക്കുകയും അതിൻ്റെ വരും വരായ്കകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
കാര്യങ്ങൾ എന്തൊക്കെയായാലും, നെസ്‌ലെ അടക്കമുള്ള ബ്രാൻഡുകളെ പ്രതിസന്ധിയിലാക്കി, ഡയറ്റുകളും ആഹാര രീതിയും മുന്നോട്ട് പോവുകയാണെങ്കിൽ, മാറ്റങ്ങൾ വരുത്തേണ്ടത് നിലവിലുള്ള പലഹാരങ്ങളിൽ ഉപയോഗിക്കുന്ന അനാരോഗ്യകരമായ അസംസ്കൃത വസ്തുക്കളിൽ ആയിരിക്കുമെന്നതിൽ തർക്കമില്ല.