കോവിഡ് 19: കഴിഞ്ഞ എട്ട് ദിവസത്തിനിടെ 65 മരണം 14,055 പുതിയ രോഗികള്‍, പ്രാദേശിക വ്യാപനം കൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.08.2020) സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണനിരക്കും കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 65 മരണങ്ങളും 14,055 പുതിയ രോഗികളും ഉണ്ടായി. മെയ് നാല് വരെ സംസ്ഥാനത്ത് 499 രോഗികളെ ഉണ്ടായിരുന്നുള്ളൂ. ആഗസ്റ്റ് 20 ആയപ്പോഴേക്കും അത് 52,199 ആയി. കണ്ണൂരില്‍ മരിച്ച മാഹി സ്വദേശി ഉള്‍പ്പെടെ 192 കോവിഡ് മരണങ്ങള്‍ സംഭവിച്ചു. പ്രാദേശിക വ്യാപനം 90 ശതമാനത്തോളമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. പ്രാദേശിക വ്യാപനം സംസ്ഥാനത്ത് കൂടുതലായി ഇല്ലെന്നും ഉറവിടം വ്യക്തമല്ലാത്ത കുറച്ച് രോഗികളെ ഉള്ളെന്നും ആരോഗ്യവകുപ്പ് ജൂണ്‍ അവസാനം പുറത്തിറക്കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.

എന്നാല്‍ മഹാമാരിയുടെ തുടക്കത്തില്‍ സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ലഭിച്ച പ്രശംസയില്‍ കഴിഞ്ഞിരുന്ന ആരോഗ്യവകുപ്പിലെ ഉന്നതരും അവരുടെ നേതാക്കന്‍മാരും സമ്പര്‍ക്കമില്ലാത്ത ക്ലസ്റ്ററുകള്‍ അനുകൂലമല്ലെന്ന് പറയാന്‍ തയ്യാറായില്ലെന്നും അതിന് ശേഷമാണ് പൂന്തുറയില്‍ സൂപ്പര്‍ സ്പ്രഡ് ഉണ്ടായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍ സ്പ്രഡ് ക്രമേണ സമൂഹവ്യാപനമായെന്നും തിരുവനന്തപുരം നഗരത്തില്‍ മാത്രം എട്ട് കമ്മ്യൂണിറ്റി ക്ളസ്റ്ററുകള്‍ രൂപപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് 19: കഴിഞ്ഞ എട്ട് ദിവസത്തിനിടെ 65 മരണം 14,055 പുതിയ രോഗികള്‍, പ്രാദേശിക വ്യാപനം കൂടി

തലസ്ഥാനത്തെ തീരമേഖലയില്‍ ജൂലയിലും ആഗസ്റ്റിലും 1500ലധികം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ രീതിയിലുള്ള ക്ലസ്റ്ററുകളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 90 ശതമാനവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ ഉണ്ടായതാണ്. ജനസാന്ദ്രതയാണ് ഇതിന് പ്രധാന കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍.സുള്‍ഫി പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് വ്യാപനം പരിശോധിക്കുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്നാട്ടില്‍ മത്സ്യബന്ധനത്തിന് പോയവരും ട്രക്ക് ഡ്രൈവര്‍മാരുമാണ് ആദ്യം പ്രാദേശിക വ്യാപനത്തിന് കാരണമായത്. ലോക്ഡൗണിന് ശേഷം നമ്മള്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ റെഡ് സോണുകളില്‍ നിന്ന് കൂടുതല്‍ ആളുകളെത്തി. അവരും പ്രാദേശിക രോഗ വ്യാപനത്തിന് കാരണക്കാരായെന്നും ഡോ.സുള്‍ഫി പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അതേസമയം മരണ നിരക്ക് ഏറ്റവും കുറവാണ്. (0.3%) മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 157 രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 37 പേര്‍ വെന്റിലേറ്ററിലും. രോഗമുക്തി നിരക്ക് 65 ശതമാനമാണ്. 

ഒരു ശതമാനം രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത് എന്നത് വലിയ ആശ്വാസമാണെന്ന് ആന്തരിക വൈദ്യ വിദഗ്ധനായ ഡോ. എന്‍ എം അരുണ്‍ പറഞ്ഞു. ഐസിയു പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം ഇതുപോലെ തുടരുകയാണെങ്കില്‍ കൂടുതല്‍ ആക്ടീവ് രോഗികളെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതല്‍ ദിവസവും 5000 പുതിയ രോഗികള്‍ സംസ്ഥാനത്തുണ്ടാകുമെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടികയും സാമൂഹ്യ അകലം പാലിക്കുന്നത് കര്‍ശനമായി നടപ്പാക്കിയും മാസ്‌ക്ക് ജീവിത രീതിയുടെ ഭാഗമാക്കിയും രോഗവ്യാപനം തടയുകയാണെന്ന് പൊതുജനാരോഗ്യ വിഗ്ധനും ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുമായ ഡോ. എസ് എസ് ലാല്‍ പറഞ്ഞു. 

Aster mims 04/11/2022 Keywords: Covid-19: last eight days alone, 65 deaths and 14,055 positive cases reported, local spread increasing , Covid death, IAM, ICU, Local spread, Internal medicine, Active case, Death rate, National Index, September, Ventilator
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia