മൂന്നില്‍ രണ്ടു കുട്ടികള്‍ക്കെങ്കിലും പ്രമേഹ സാധ്യതയെന്നു പഠനഫലങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ:(www.kvartha.com 13.11.2015) ഇന്ത്യയില്‍ 66.11 ശതമാനം കുട്ടികളുടെ ശരീരത്തില്‍ പഞ്ചസാര ക്രമാതീതമായ അളവില്‍ കൂടുതലാണെന്നു പഠനഫലങ്ങള്‍. രാജ്യത്താകമാനമുളള കുട്ടികളില്‍ മൂന്നുവര്‍ഷമായി നടത്തിവന്ന പഠനത്തില്‍ നിന്നാണ് മൂന്നില്‍ രണ്ടു കുട്ടികളെങ്കിലും പ്രമേഹത്തിന് അടിമകളാണെന്നു കണ്ടെത്തിയത്.

17,000 ആണ്‍കുട്ടികളെ നിരീക്ഷിച്ചതുലില്‍ നിന്നു 51.76 ശതമാനം കുട്ടികളുടെ ശരീരത്തില്‍ എച്ച്ബിഎ1സി ലെവല്‍ ക്രമാതീതമായി കൂടുതലാണെന്നു കണ്ടെത്തി. പടിഞ്ഞാറേ ഇന്ത്യയിലാണ് കൂടുതല്‍ കുട്ടികള്‍ പ്രമേഹബാധിതരാണെന്നു കണ്ടെത്തിയത്. 2012-14 കാലയളവില്‍ പാന്‍ ഇന്ത്യ സര്‍വെയിലൂടെയാണ് കുട്ടികളിലെ പ്രമേഹം കണ്ടെത്തുന്നതിനായി എച്ച്ബിഎ1സി ടെസ്റ്റ് നടത്തിയത്.

പടിഞ്ഞാറോ ഇന്ത്യയിലെ കുട്ടികളില്‍ പ്രമേഹത്തിന്റെ അളവ് 64.71 ശതമാനമാണെന്നു കണ്ടെത്തി. വടക്കേ ഇന്ത്യ 64.71 ശതമാനം പ്രമേഹ ബാധിതരുമായി രണ്ടാം സ്ഥാനത്തും 61.48 ശതമാനം കുട്ടികളുമായി കിഴക്കേ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണുളളത്.

ആഗോളവത്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഭക്ഷണരീതിയിലുണ്ടായ മാറ്റമാണ് അവരെ പ്രമേഹത്തിന് അടിമകളാക്കുകയാണെന്നു എസ്ആര്‍എല്‍ ലാബ്‌സിന്റെ ഡയറക്റ്ററായ ലീന ചാറ്റര്‍ജി പറയുന്നു. 1.50 മില്യണ്‍ പ്രമേഹബാധിതരാണ് 2012ല്‍ മാത്രം ലോകത്താകമാനം മരണമടഞ്ഞത്. ഇതില്‍ 80 ശതമാനത്തിലധികവും സാധാരണ രാജ്യങ്ങളിലെ താമസിക്കുന്നവരാണ്. ക്രമതെറ്റിയുളള ഭക്ഷണക്രമത്തിനൊപ്പം കുട്ടികളില്‍ ശരീരം അനങ്ങിയുളള വ്യായാമമുറകള്‍ കുറയുന്നതാണ് പ്രമേഹം രോഗികളായ കുട്ടികളെ സൃഷ്ടിക്കുന്നതെന്നും എസ്ആര്‍എല്‍ ലാബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് കുട്ടികളില്‍ പൊണ്ണത്തടി, ഉറക്കമില്ലായ്മ, ഭാരക്കുറവ്, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായും പഠനഫലങ്ങള്‍ പറയുന്നു. ടൈപ്പ് 2 ഡയബറ്റിക്‌സാണ് കുട്ടികളെ പെട്ടെന്ന് ബാധിക്കുന്നത്. ഇത് ഭാവിയില്‍ കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നുവെന്നും പഠനം.
മൂന്നില്‍ രണ്ടു കുട്ടികള്‍ക്കെങ്കിലും പ്രമേഹ സാധ്യതയെന്നു പഠനഫലങ്ങള്‍

SUMMARY: A whopping 66.11 percent of Indian children possess "abnormal levels of sugar" in their body, reveals a new nationwide three-year-long survey, the results of which were released here on Friday.
Of the 17,000 children screened pan-India, it was revealed that 51.76 percent comprise male children with abnormal HbA1c levels, with the highest prevalence among children in the western zone.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia