കൊവിഡ് പാക്കേജ്: 33 കോടിയിലേറേ ആളുകള്‍ക്ക് 31,235 കോടി രൂപയുടെ ധനസഹായമെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 24.04.2020) കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം 33 കോടിയിലേറേ ആളുകള്‍ക്ക് 31,235 കോടി രൂപയുടെ ധനസഹായമെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍, ജനങ്ങള്‍ക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം 26നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ പദ്ധതി അവതരിപ്പിച്ചത്.

കൊവിഡ് പാക്കേജ്: 33 കോടിയിലേറേ ആളുകള്‍ക്ക് 31,235 കോടി രൂപയുടെ ധനസഹായമെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

ലോക്ഡൗണില്‍ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ടതാണ് ഈ പാക്കേജും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന

ഈ മാസത്തെ വിഹിതമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിരുന്നത് 40 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളായിരുന്നു. ഇതുവരെ 40.03 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 1.19 കോടി റേഷന്‍ കാര്‍ഡുകളിലെ 39.27 കോടി ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ വിഹിതമായി 19.63 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തു. 1,09,227 മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ഉജ്വല യോജന


ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെ 3.05 കോടി സിലണ്ടറുകള്‍ക്കു ബുക്കിങ് ലഭിച്ചു. ഗുണഭോക്താക്കള്‍ക്കായി 2.66 കോടി സൗജന്യ സിലണ്ടറുകള്‍ വിതരണം ചെയ്തു.

ഇപിഎഫ്ഒ

ബാലന്‍സ് തുകയുടെ 75 ശതമാനമോ മൂന്നുമാസത്തെ വേതനമോ പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക സൗകര്യം 6.06 ലക്ഷം പേര്‍ പ്രയോജനപ്പെടുത്തി. ഇതിന്റെ ഭാഗമായി 1954 കോടി രൂപയാണ് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പിന്‍വലിക്കപ്പെട്ടത്. ഈ തുക നിധിയിലേക്ക് തിരിച്ചടക്കേണ്ടതില്ല

ഇപിഎഫിലേക്കുള്ള സംഭാവന

പ്രതിമാസം 15,000 രൂപയില്‍ താഴെ ശമ്പളം കൈപറ്റുന്ന, പരമാവധി 100 പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍, എംപ്ലോയീസ് പ്രോവിഡന്റ് നിധിയിലേക്കുള്ള സംഭാവനയായ 24 ശതമാനം ശമ്പളത്തുക നല്‍കും. ഏപ്രില്‍ മാസത്തെ സംഭാവനയായി 1000 കോടി രൂപ ഇപിഎഫ്ഒയിലേക്ക് നല്‍കി. ഇതുവരെ 10.6 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിച്ചു. 68,775 സ്ഥാപനങ്ങളിലേക്കായി 162.11 കോടി രൂപ നല്‍കി.

ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍

20.05 കോടി ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്ക് 500 രൂപ വീതം വിതരണം ചെയ്തു. ഏപ്രില്‍ 22 വരെ, 10,025 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്തത്.

നിര്‍മാണ തൊഴിലാളികള്‍

സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫണ്ടില്‍ നിന്ന് 2.17 കോടി തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കി. ഇതിന്റെ ഭാഗമായി 3,497 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

കര്‍ഷകര്‍ക്കുള്ള സഹായം

പാക്കേജിന് കീഴിലെ മൊത്തം തുകയില്‍ 16,146 കോടി രൂപ ഉപയോഗിച്ചത് പിഎംകിസാന്റെ ആദ്യ ഗഡു നല്‍കാനാണ്. പദ്ധതിയുടെ ഗുണഭോക്താക്കളായ എട്ട് കോടി കര്‍ഷകര്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2000 രൂപ നല്‍കി.

വയോധികര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍

ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴില്‍, 2.82 കോടി വയോധികര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 1,405 കോടി രൂപ വിതരണം ചെയ്തു. പദ്ധതിയുടെ ആദ്യ ഗഡുവായി 500 രൂപ ഇവര്‍ക്ക് നല്‍കി. അടുത്തഗഡുവായ 500 രൂപ അടുത്തമാസം വിതരണം ചെയ്യും.

തൊഴിലുറപ്പ് പദ്ധതി

ഈ മാസം ഒന്ന് മുതലുള്ള, തൊഴിലുറപ്പ് വേതനത്തിലെ വര്‍ധന സംബന്ധിച്ചു വിജ്ഞാപനം നല്‍കി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1.27 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. കുടിശികകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 7300 കോടി അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി. 22.12 ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയാണ് നടപ്പാക്കുന്നത്.

Keywords:  Over 33 crore people get Rs 31,235 crore assistance under PM Garib Kalyan package, News, Prime Minister, Economic Crisis, Health, Health & Fitness, Salary, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia