Oropouche | പ്രാണികളുടെ കടിയേറ്റാൽ ജീവന് അപായം! പുതിയ ഭീഷണിയായി ഒറോപൗഷെ വൈറസ്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വൈറസിന് ഇതുവരെ പ്രത്യേക ചികിത്സയോ വാക്സിനോ ഇല്ലാത്തതിനാൽ പ്രാണികളുടെ കടി തടയുക എന്നതാണ് പ്രധാന പ്രതിരോധ മാർഗം
ന്യൂഡൽഹി: (KVARTHA) 1955-ൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ആദ്യമായി കണ്ടെത്തിയ ഒറോപൗഷെ വൈറസ് ഇപ്പോൾ ബ്രസീലിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. സാധാരണയായി ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഈ വൈറസ് ഗുരുതരമായ സാഹചര്യങ്ങളിൽ മെനിഞ്ചൈറ്റിസ് (മസിതിഷ്കചർമ്മവീക്കം), എൻസെഫാലൈറ്റിസ് (മസ്തിഷ്കവീക്കം) എന്നിവയ്ക്ക് കാരണമാകും.
ഈ വർഷം ബ്രസീലിൽ 7284 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ വൈറസ് വ്യാപനം ഗണ്യമായി വർധിച്ചു. ലോകത്തെ ആദ്യത്തെ ഒറോപൗഷെ മരണം ബ്രസീലിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ ആരോഗ്യമന്ത്രാലയമാണ് രണ്ടുപേർ രോഗബാധിതരായി മരിച്ചവിവരം പുറത്തുവിട്ടത്. ബഹിയ സ്വദേശികളായ മുപ്പതുവയസ്സിനു താഴെയുള്ള യുവതികളാണ് മരണപ്പെട്ടത്.
മുമ്പ് ബാധിക്കാത്ത പ്രദേശങ്ങളിലേക്കും വൈറസ് പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണം, ഗർഭച്ഛിദ്രം, ജനന വൈകല്യങ്ങൾ തുടങ്ങിയ ഗുരുതരമായ ഫലങ്ങളുമായി വൈറസ് ബന്ധപ്പെട്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇട നൽകുന്നു. വൈറസിന് ഇതുവരെ പ്രത്യേക വാക്സിൻ അല്ലെങ്കിൽ ചികിത്സ ലഭ്യമായിട്ടില്ല. പ്രാണികളെ ചെറുക്കുന്ന മരുന്നുകളും മെഷ് നെറ്റും ഉപയോഗിക്കുന്നത് പ്രതിരോധ മാർഗമായി സ്വീകരിക്കാം. കാലാവസ്ഥ വ്യതിയാനം മൂലം രോഗം പരത്തുന്ന പ്രാണികളുടെ വ്യാപനം വർദ്ധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒറോപൗഷെ വൈറസ് എന്താണ്?
ഒറോപൗഷെ വൈറസ് ഒരുതരം അർബോവൈറസാണ്. ഇത് പ്രധാനമായും ചെറിയതും ഇരട്ട ചിറകുള്ളതുമായ ഒരുതരം പ്രാണിയായ മിഡ്ജ് എന്ന ജീവിയുടെ കടിയിലൂടെയാണ് പരക്കുന്നത്. എന്നാൽ ചിലയിനം കൊതുകുകളും ഇതിന്റെ വാഹകരാകാറുണ്ട്. പ്രധാനമായും Culicoides paraenses എന്ന കൊതുക് വിഭാഗത്തിലൂടെയാണ് പരക്കുന്നത്. ഈ കൊതുക്കുകൾ ചെറുതും ഇരുണ്ടതുമായ രൂപത്തിലാണ് കാണപ്പെടുന്നത്, സാധാരണ കൊതുകുകളിൽ നിന്ന് വ്യത്യസ്തമായി.
ഒറോപൗഷെ വൈറസിന്റെ ലക്ഷണങ്ങൾ
ഒറോപൗഷെ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ ഇവയാണ്:
പെട്ടെന്നുണ്ടാകുന്ന പനി
തലവേദന
പേശി വേദന
സന്ധി വേദന
ചർമത്തിൽ ചൊറിച്ചിൽ
ഓക്കാനം
ഛർദി
അമിതക്ഷീണം
ഗുരുതരമായ സാഹചര്യങ്ങളിൽ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും രക്തസ്രാവം, മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ് എന്നിവയും ഉണ്ടാകാം.
വൈറസ് തടയാൻ
രോഗബാധിതരായ ഏഴുദിവസത്തിനുള്ളിൽ മിക്കരോഗികളും രോഗമുക്തരാകാറാണ് പതിവ്. ഈ വൈറസ് ബാധയ്ക്ക് ഇതുവരെ പ്രത്യേക ചികിത്സയോ പ്രതിരോധവാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുക എന്നതാണ് പ്രധാന പ്രതിരോധമാർഗം.
* മിഡ്ജ്, കൊതുക് എന്നിവയുടെ ശല്യം തടയാൻ ശ്രദ്ധിക്കുക.
* ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
* പകൽ സമയത്ത് വീടുകളിലും മറ്റും പ്രകാശം കുറയ്ക്കുക: മിഡ്ജുകൾ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടുന്നവയാണ്.
* കൊതുകുകൾക്ക് വളരാൻ അനുയോജ്യമായ സ്ഥലങ്ങൾ ഒഴിവാക്കുക.
ഒറോപൗഷെ വൈറസ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് പ്രധാനമാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
