Two Doctors suspended | വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ 2 ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (wwww.kvartha.com) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. യൂറോളജി, നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Aster mims 04/11/2022

Two Doctors suspended | വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ 2 ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്ന പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൃദയസ്തംഭനം മൂലമാണ് രോഗി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സുരേഷിന്റെ ബന്ധു നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: Organ recipient death: Two Doctors suspended, Thiruvananthapuram, News, Health, Health and Fitness, Health Minister, Media, Suspension, Doctor.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia