അവയവദാതാവിന്റെ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതില്‍ കച്ചവട താത്പര്യമില്ലെന്ന് ഹൈക്കോടതി
Apr 5, 2018, 11:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : (www.kvartha.com 05.04.2018) അവയവദാനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി ശരിവച്ചു. ദാതാവിന് സാമ്പത്തിക സഹായം നല്‍കണമെന്ന മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥ അവയവം മാറ്റി വെക്കല്‍ നിയമത്തിനു വിരുദ്ധമാണെന്നാരോപിച്ച് മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് അബ്ദുള്‍ നാസര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഫെബ്രുവരി 15നാണ് അവയവദാനത്തിലെ കച്ചവടം തടയാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇതില്‍ ദാതാവിന് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. അവയവം ദാനം ചെയ്യുന്നയാള്‍ ആരോഗ്യപരമായി യോഗ്യനാണോ എന്നറിയുന്നതിനുള്ള പരിശോധനകളുടെയും അവയവം എടുക്കുന്നതിന്റെയും ചെലവ് സ്വീകര്‍ത്താവ് വഹിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ദാതാവിന്റെ ആരോഗ്യ പരിരക്ഷക്കായി സ്വീകര്‍ത്താവ് രണ്ട് ലക്ഷം രൂപ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ (മൃതസഞ്ജീവനി) കെട്ടിവെക്കണം.
ഈ വ്യവസ്ഥകള്‍ വാണിജ്യ താല്പര്യം മുന്‍ നിറുത്തിയുള്ളതാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. എന്നാല്‍ ദാതാവിന്റെ വരുമാന നഷ്ടം പരിഹരിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താനുമുള്ള വ്യവസ്ഥകള്‍ കച്ചവട താല്പര്യം പറയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Health, High Court, Hospital, Government,Organ donation rules granted high court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.