അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണം: ഐ.എം.എ
Sep 17, 2018, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 17.09.2018) അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റീസ് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 2015-16 കാലഘട്ടത്തില്‍ ഇന്ത്യയില്‍ അവയവദാന രംഗത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനം കൈവരിച്ച കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗണ്യമായ കുറവ് സംഭവിച്ചത് ഗൗരവമായി കാണേണ്ടതാണ്.
അവയവദാനത്തെ കുറിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ പ്രചരണങ്ങള്‍ ഉണ്ടായതാണ് ഇതിന് കാരണം. ഈ വിഷയത്തില്‍ വളരെ ശക്തമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വിവാദങ്ങളിലൂടെ കരള്‍ വൃക്ക രോഗ ചികിത്സകളുടെ മേല്‍ക്കോയ്മ സംസ്ഥാനത്തിന് നഷ്ടമാകുന്നത് ആശങ്കാ ജനകമാണെന്നും യോഗം വിലിയിരുത്തി.
ഐ.എം.എ. അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റിസ് സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണ ഐ.എം.എ ഹൗസില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഐ.എം.എ.എ.എം.എസ.് ചെയര്‍മാന്‍ ഡോ. റോയ് ആര്‍ ചന്ദ്രന്‍, സെക്രട്ടറി ഡോ. ജോജു പോംസണ്‍, എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.എം.എ.എ.എം.എസിന്റെ ഗവേഷണ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Organ donation persuasive speech essay nuvolexa essay sample resume, Malappuram, News, Health, Health & Fitness, Inauguration, Controversy, Treatment, Patient, Conference, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.