Health | ചർമ സൗന്ദര്യത്തിന് ഓറൻജ് കൊണ്ട് ഫേസ് പാക്ക്! ഇങ്ങനെ തയ്യറാക്കാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഓറൻജ് ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ചർമ്മത്തിൽ അലർജി ഇല്ലെന്ന് ഉറപ്പാക്കുക
കൊച്ചി: (KVARTHA) ആരോഗ്യം (Health) പോലെ ചർമ്മ സൗന്ദര്യത്തിനും (Skin beauty) ഏറെ പ്രാധാന്യം നൽകുന്ന ഇന്നത്തെ തലമുറക്ക്, ഓറൻജ് (Orange) ഒരു വരദാനമാണ്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചുളിവുകൾ ഇല്ലാതാക്കി ചർമ്മത്തെ യുവത്വത്തോടെ തിളങ്ങാൻ സഹായിക്കും. വിറ്റാമിൻ സിയുടെ സമ്പന്നമായ സ്രോതസായ ഓറൻജ് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും കൊളാജൻ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്നു.
ഓറൻജ് കഴിക്കുന്നതും ചർമ സംരക്ഷണത്തിന് നല്ലതാണ്. കെമിക്കൽ അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിച്ച് ചർമ്മത്തിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു പകരം, പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കുന്നതാണ് നല്ലത്. അതിനുള്ള ഒരു നല്ല മാർഗമാണ് ഓറൻജ് ഉപയോഗിച്ച് ഫേസ് പാക്ക് ഉണ്ടാക്കുന്നത്.
എങ്ങനെ ഓറൻജ് ഫേസ് പാക്ക് തയ്യാറാക്കാം
* ഓറഞ്ചിൽ നിന്ന് രണ്ട് സ്പൂൺ നീര് എടുക്കുക. അതിലേക്ക് അല്പം അരിപ്പൊടി ചേർക്കുക. ഇവ രണ്ടും നന്നായി യോജിപ്പിക്കുക. ശേഷം നന്നായി മുഖത്തു പുരട്ടുക. കഴുത്തിലും പുരട്ടാം.
* കുറച്ചു കടലമാവ് എടുക്കുക ഇതിലേക്ക് മൂന്ന് സ്പൂൺ ഓറൻജ് ജ്യൂസ് യോജിപ്പിക്കുക. ശേഷം ഒരു പതിനഞ്ചു മിനിറ്റ് നേരം ഒന്ന് പാകമാവാൻ മാറ്റി വെക്കുക. പിന്നെ ഉപയോഗിക്കാം. മുഖത്തും കഴുത്തിലും നന്നായി പുരട്ടുക.
* മൂന്ന് സ്പൂൺ ഓറൻജ് നീര് എടുക്കുക അതിലേക്ക് ഒരു ടീ സ്പൂൺ ഓട്സ് പൊടിച്ചത് ചേർക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ റോസ് വാട്ടറും ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക് മുഖത്തും കഴുത്തിലും പുരട്ടുക
ഓർക്കുക:
ഓറൻജ് ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ചർമ്മത്തിൽ അലർജി ഇല്ലെന്ന് ഉറപ്പാക്കുക. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ ഉപയോഗം നിർത്തുക. നിങ്ങൾക്ക് ചർമ്മ രോഗങ്ങൾ അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഓറൻജ് ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക.
