കോവിഡ് പ്രതിരോധത്തില്‍ സര്‍കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 24.04.2021) കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധത്തില്‍ സര്‍കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമെന്നും രമേശ് ചെന്നിത്തല. സര്‍കാരിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന് യു ഡി എഫിലെ ഘടകകക്ഷികളും അറിയിച്ചിട്ടുണ്ട്. 
Aster mims 04/11/2022

ഒന്നാം തരംഗമുണ്ടായപ്പോഴും സര്‍കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനായി കെ പി സി സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സര്‍കാരിന്റെ എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കും. വെറുതെ ബഡായി അടിക്കുന്നവരായി സര്‍കാര്‍ മാറരുത്. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയപാര്‍ടികളേയും സര്‍കാര്‍ വിശ്വാസിത്തിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ സര്‍കാരിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല


കേന്ദ്രസര്‍കാര്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കണം. വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ സര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുളള പണം വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു. ഒന്നിച്ചുള്ള പോരാട്ടത്തിന് ഇറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍കാര്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ. ജനങ്ങളെല്ലാവരും കോവിഡിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. എന്നാല്‍, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Keywords:  News, Kerala, State, Thiruvananthapuram, COVID-19, Trending, Funds, Health, Health and Fitness, Opposition leader, Ramesh Chennithala, CM, Politics, Opposition will work with the government on Covid defense; Ramesh Chennithala welcomes donations to CM's relief fund
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia