Operation Oil | ഓപറേഷന്‍ ഓയില്‍ ഒരാഴ്ച കൊണ്ട് നടത്തിയത് 426 പരിശോധനകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂടറി സാംപിളുകള്‍ ശേഖരിച്ച് അയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാംപിളുകളും ശേഖരിച്ച് അനലിറ്റികല്‍ ലബോറടറിയിലേക്ക് അയച്ചതായും മന്ത്രി പറഞ്ഞു.
Aster mims 04/11/2022

Operation Oil | ഓപറേഷന്‍ ഓയില്‍ ഒരാഴ്ച കൊണ്ട് നടത്തിയത് 426 പരിശോധനകള്‍

വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചെക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് മാത്രമെ അനുവാദം നല്‍കിയിട്ടുളളു. ബ്രാന്‍ഡ് രെജിസ്ട്രഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.

Keywords: Operation Oil conducted 426 tests in a week, Thiruvananthapuram, News, Health, Health and Fitness, Health Minister, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia