ഡോക്ടര്‍മാരെ നിയമിക്കാതെ കോവിഡ് സെന്ററുകള്‍ തുടങ്ങുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും: കെ ജി എം ഒ എ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.07.2020) ഐ സി എം ആറിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെറിയ രോഗലക്ഷണങ്ങളുള്ളവരെ വീട്ടില്‍ ചികിത്സിക്കുകയോ, പുതിയ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്തില്ലെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുമെന്ന് കെ ജി എം ഒ എ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ വരുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കൂടും. ആറായിരത്തോളം ഡോക്ടര്‍മാരാണ് കോവിഡ് ചികിത്സാ രംഗത്തുള്ളത്. ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ സെന്ററുകളിലും, സ്രവപരിശോധന സംഘത്തിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനും ആണ് ഇവരെ നിയമിച്ചിരിക്കുന്നത്. പുതിയ ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ വരുമ്പോള്‍ അവിടെ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ സര്‍ക്കാര്‍ പുതിയ നിയമനം നടത്തണം - കെ ജി എം ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണന്‍ പറഞ്ഞു.

ഡോക്ടര്‍മാരെ നിയമിക്കാതെ കോവിഡ് സെന്ററുകള്‍ തുടങ്ങുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും: കെ ജി എം ഒ എ

സംസ്ഥാനത്ത് സമ്പര്‍ക്കരോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ പഞ്ചായത്ത് തലത്തില്‍ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാരെ നിയമിക്കാതെ വലിയ സ്‌റ്റേഡിയങ്ങളും ഓഡിറ്റോറിയങ്ങളും പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ കാര്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹോസ്പിറ്റല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ വി ജയകൃഷ്ണന്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നതാണ് നല്ലത്. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാത്തരത്തിലുമുള്ള രോഗികളെ ആശുപത്രികളില്‍ ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

100 രോഗകള്‍ക്ക് നാല് ഡോക്ടര്‍മാര്‍ എന്ന അനുപാതത്തിലാണ് ഇപ്പോള്‍ ചികിത്സ. ഈ നാല് ഡോക്ടര്‍മാരെ സ്രവം ശേഖരിക്കുന്നതിനും അത്യാഹിത വിഭാഗത്തിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഏകദേശം 15,000 സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. പരിശീലനം ലഭിച്ച നഴ്‌സുമാരുടെ സംഘത്തെയും സ്രവം ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഡോ. എ വി ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വരെ സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ 6,583 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 3,019 എണ്ണം ആക്ടീവ് കേസുകളാണ്. ബാക്കിയുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. 1,78,468 പേര്‍ വീട്ടിലും സ്ഥാപനങ്ങളിലും ക്വാറന്റീനിലാണ്. ആരോഗ്യവകുപ്പിന് കീഴിലുള്ള 15 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവായി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജ്ജമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഔട്ട് പേഷ്യന്റ് ഡ്യൂട്ടിയുമുണ്ട്. അതുകൊണ്ട് കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിഭാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ ജി എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ പറഞ്ഞു.

Keywords: KGMOA, First line COVID treatment centers, CM, PHC, Doctors, Swab collection, Health department, Nurses, Home quarantine, Samples, Opening of first-line treatment centres will lead to a total collapse of COVID care.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia