Hair Growth | മുടി തഴച്ച് വളരാൻ സവാള നീര്! ഇങ്ങനെ ഉപയോഗിക്കാം


മുടികൾ പൊട്ടിപ്പോവാതിരിക്കാനും പെട്ടെന്നുള്ള നരയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും
കൊച്ചി: (KVARTHA) ചർമം (Skin) പോലെ മുടിയുടെ (Hair) ആരോഗ്യവും (Health) ഭംഗിയും (Beauty) വളർച്ചയും (Growth) നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ളതും നീളമുള്ളതുമായ മുടിയിഴകൾ സൗന്ദര്യത്തിന്റെ ഭാഗമാണ്. സവാള നീര് മുടിക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സൾഫർ മുടി തഴച്ചു വളരാൻ സഹായിക്കും.
മുടിയുടെ ആരോഗ്യം നില നിർത്തുന്നതിനൊപ്പം മുടികൾ പൊട്ടിപ്പോവാതിരിക്കാനും പെട്ടെന്നുള്ള നരയ്ക്കുള്ള സാധ്യത കുറയ്ക്കാനും താരൻ പോലെയുള്ള പൊടിപ്പ് പ്രശ്നങ്ങൾക്കും സവാള നീര് നല്ലതാണ്. പ്രകൃതിദത്ത ഗുണമുള്ളതിനാൽ തലയോട്ടിയുടെ ആരോഗ്യത്തിന് സവാള നീര് നല്ലതാണ്. നല്ല മുടികൾക്ക് ആരോഗ്യമുള്ള തലയോട്ടിയും ആവശ്യമാണ്.
സവാള നീര് മുടികളിൽ എങ്ങനെ ഉപയോഗിക്കാം?
* ഒരു ടീസ്പൂൺ സവാള നീര് എടുക്കുക. അതിലേക്ക് അൽപം തൈര് (Yogurt) യോജിപ്പിച്ച് 10 മിനുറ്റ് നേരം മാറ്റിവെക്കാം. ശേഷം നന്നായി യോജിപ്പിച്ചു തലയിൽ പുരട്ടാം. മുടികളിൽ നന്നായി ഉണങ്ങി കഴിഞ്ഞു ഷാംപൂ (Shampoo) ഉപയോഗിച്ച് തല വൃത്തിയായി കഴുകാം. തൈരില്‍ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും മുടി വളർച്ച വേഗത്തിൽ നടക്കാനും സഹായിക്കുന്ന ഘടകമാണ്.
* രണ്ട് ടീസ്പൂൺ സവാള നീര് എടുക്കാം അതിലേക്ക് രണ്ട് ടീസ്പൂൺ കറ്റാർ വാഴ (Aloe vera) ജെല്ലും ചേർക്കാം. ശേഷം നന്നായി യോജിപ്പിക്കുക. എന്നിട്ട് ഉപയോഗിക്കാം. 15 മിനുറ്റ് നേരം ഈ പാക്ക് ഇടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ തല നന്നായി കഴുകി കളയുക.
* കുറച്ച് സവാള നീര് എടുക്കുക അതോടൊപ്പം വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യാം. ശേഷം 15 മിനുറ്റിന് ശേഷം കഴുകി കളയുക.
* രണ്ട് ടീസ്പൂൺ സവാള നീരെടുത്തു അതിലേക്ക് രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ (Olive oil) ചേർത്തു നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കുക. ശേഷം 15 മിനുറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകി വൃത്തിയാക്കുക.
സവാള നീരിന് മുടിക്ക് ഗുണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും അമിതമായ മുടി കൊഴിച്ചിൽ മറ്റു ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമായിരിക്കാം. അതിനാൽ സ്വയം ചികിത്സ തുടങ്ങുന്നതിന് മുൻപ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.