നിങ്ങള്‍ക്ക് ലൈംഗികാസക്തി ഉണ്ടോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിങ്ങള്‍ക്ക് ലൈംഗികാസക്തി ഉണ്ടോ?
ഒട്ടാവ: ചോദ്യം കേട്ട് ഞെട്ടേണ്ട. അല്ലെങ്കില്‍ സംശയിക്കേണ്ട. കാരണം ലോകജനസംഖ്യയില്‍ ഒരു ശതമാനത്തോളം പേര്‍ ലൈംഗിക മോഹങ്ങളോ വികാരങ്ങളോ ഇല്ലാത്തവരാണെന്ന് പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. സാധാരണയായി എതിര്‍ലിംഗത്തില്‍പ്പെട്ട ആളുകളോട് മനുഷ്യര്‍ക്ക് തോന്നാറുള്ള യാതൊരു ആകര്‍ഷണവും ഇത്തരക്കാര്‍ക്ക് അനുഭവപ്പെടാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹത്തിലെ ലൈംഗികവത്കരണമാണ് ഇതിന് പ്രധാന കാരണമായിരിക്കുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. ലൈംഗിക വികാരങ്ങളെ ഉണര്‍ത്താന്‍ ആകാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. എതിര്‍ലിംഗത്തില്‍പ്പെട്ട ആളുകളോട് യാതൊരു ആകര്‍ഷണവും തോന്നാത്തവരുടെ എണ്ണം കുതിച്ചുയരുകയാണ്. കൃത്യമായി പറഞ്ഞാല്‍ 70 ദശലക്ഷം ജനങ്ങളും ലൈംഗികാസക്തി ഇല്ലാത്തവര്‍ ആണെന്ന് വ്യക്തം.

കാനഡയിലെ ബ്രോക്ക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയ ബോഗര്‍ട്ട് പറയുന്നത് ഇത്തരത്തില്‍ ലൈംഗിക മോഹങ്ങള്‍ ഇല്ലാത്ത രണ്ട് തരക്കാര്‍ ഉണ്ടെന്നാണ്. ചിലര്‍ക്ക് ലൈംഗികാസക്തിയുണ്ട് എന്നാല്‍ അതവര്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് പ്രകടിപ്പിക്കുന്നില്ല. തന്മൂലം ഇത്തരക്കാര്‍ സ്വയംഭോഗം ചെയ്തു ജീവിക്കുന്നു. മറ്റൊരു കൂട്ടര്‍ ആകട്ടെ യാതൊരു തരത്തിലുള്ള ലൈംഗികാസകതിയും ഇല്ലാത്തവര്‍ ആണ്. പ്രൊഫസര്‍ ബോഗര്‍ട്ട് നടത്തിയ സര്‍വ്വേയില്‍ ഒരു ശതമാനം ആളുകളും തങ്ങള്‍ക്ക് യാതൊരുവിധ ലൈംഗിക മോഹങ്ങളും ഇല്ലെന്ന് തുറന്നു പറഞ്ഞുവത്രേ.

പരസ്യങ്ങളിലും സിനിമകളിലും എല്ലാം ഉണ്ടായിരിക്കുന്ന ലൈംഗികവത്ക്കരണം മൂലം ലൈംഗികാസകതിയുണ്ടാകുവാനുള്ള സാധ്യത ഇല്ലാതാകുകയാണ് എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

SUMMARY: Around one per cent of the world's population are 'asexuals' who feel no sexual attraction at all, experts have claimed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia