എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച 30കാരി ചെന്നൈയില്‍ നിന്നുമെത്തിയത് റോഡുമാര്‍ഗം; അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തില്‍
May 8, 2020, 19:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 08.05.2020) എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച 30കാരി ചെന്നൈയില്‍ നിന്നുമെത്തിയത് റോഡുമാര്‍ഗം. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ഇവര്‍ ചെന്നൈയില്‍ നിന്നും എത്തിയത്. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഇവര്‍ വൃക്കസംബന്ധമായ ചികിത്സയ്ക്കു വേണ്ടിയാണ് എറണാകുളത്ത് എത്തിയത്.
അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരിലേക്കു സംക്രമണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണു വിലയിരുത്തല്‍. അതേസമയം ഇവരുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അതിനിടെ വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ 361 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇവരില്‍ 10 പേര് ഹൈറിസ്ക്ക് വിഭാഗത്തിലും, 810 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ഇതര സംസ്ഥനങ്ങളില്‍ നിന്ന് ഇതുവരെ റോഡ് മാര്‍ഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതില്‍ റെഡ് സോണ്‍ മേഖലയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്സിഎംഎസ് ഹോസ്റ്റലിലും കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളജ് ഹോസ്റ്റലുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി.
ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളായ സര്‍ക്കാര്‍ ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളജ് ഹോസ്റ്റല്‍, പാലിശേരി എസ്സിഎംസ് ഹോസ്റ്റല്‍, മുട്ടം എസ്സിഎംസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തിലുള്ളത്.
Keywords: One more tests positive for Covid in Kerala on Friday, Kochi, News, Health & Fitness, Health, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.