സംസ്ഥാനത്ത് ഞായറാഴ്ച രണ്ടാമതും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി; ഇതോടെ വൈറസ് ബാധിച്ച് കേരളത്തില്‍ മരിക്കുന്നവരുടെ എണ്ണം 31 ആയി
Jul 12, 2020, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 12.07.2020) സംസ്ഥാനത്ത് ഞായറാഴ്ച രണ്ടാമതും കോവിഡ് മരണം. ഇതോടെ വൈറസ് ബാധിച്ച് കേരളത്തില്‍ മരിക്കുന്നവരുടെ എണ്ണം 31 ആയി. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. കൊല്ലം വാളത്തുംഗല്‍ സ്വദേശി ത്യാഗരാജന്‍ ആചാരി (74) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. നാലു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഞായറാഴ്ച രാവിലെ ഇടുക്കി രാജാക്കാട് സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ് (59) ആണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്.

Keywords: One more suspected COVID-19 death in Kerala, Kollam, News, Health, Health & Fitness, Dead, Hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.