സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; 2 ദിവസം മുമ്പ് മരിച്ച കാസര്‍കോട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 08.07.2020) സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസം മുമ്പ് മരിച്ച കാസര്‍കോട് സ്വദേശിയായ അബ്ദുര്‍ റഹ്മാന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. തുടര്‍ന്ന് കോവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി കോവിഡ് സാമ്പിള്‍ വീണ്ടും അയക്കുകയായിരുന്നു.

അതേസമയം മരിച്ച വ്യക്തിക്ക് കേരളത്തില്‍ ആരുമായും സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നും കര്‍ണാടകയില്‍ വച്ചാണ് രോഗം പിടിപെട്ടതെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്‌സിയില്‍ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. പനി കൂടുതലാണെന്ന് പറഞ്ഞാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; 2 ദിവസം മുമ്പ് മരിച്ച കാസര്‍കോട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം പോസിറ്റീവ് ആയത്. വിശദ പരിശോധനയ്ക്കായി സാമ്പിള്‍ പെരിയ ലാബിലേക്ക് അയക്കുകയും തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

Keywords:  One more covid death in Kerala, kasaragod, News, Dead, Health, Health & Fitness, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia