കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ മരിച്ച കുന്നോത്ത് പറമ്പ് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കോ വിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 13.07.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആഇഷ ഹജ്ജുമ്മ(63)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ല. അതേസമയം, തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ കുഴഞ്ഞു വീണ് മരിച്ച തിരൂര്‍ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവാണ്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ മരിച്ച കുന്നോത്ത് പറമ്പ് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കോ വിഡ് സ്ഥിരീകരിച്ചു

ഇതിനിടെ സംസ്ഥാനത്ത് പുതുതായി ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് (71) മരിച്ചത്.ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇദ്ദേഹം. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത വൃക്കരോഗിയായിരുന്നു. കൂടാതെ പ്രമേഹവുമുണ്ടായിരുന്നു.

Keywords:  One more covid death in Kerala, Kannur, News, Dead Body, Dead, Health, Health & Fitness, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia