എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com 08.09.2020) എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃപ്പൂണിത്തുറ പറവൂര്‍ സ്വദേശിനി സുലോചന (62) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചു. രണ്ട് ദിവസത്തിനിടെ ജില്ലയില്‍ രണ്ടാമത്തെ മരണമാണിത്.

കഴിഞ്ഞദിവസം പുത്തന്‍കുരിശിലും മരണം സംഭവിച്ചിരുന്നു. പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി പൗലോസ് ആണ് മരിച്ചത്. 81 വയസായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതന്‍ ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി.

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Keywords:  One more covid death in Ernakulam, Ernakulam, News, Dead, Dead Body, Health, Health & Fitness, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia