നിരീക്ഷണത്തിലിരിക്കെ കണ്ണൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി
Jun 12, 2020, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.06.2020) ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം ആഇഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന് (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍ നിന്നു ജൂണ്‍ ഒമ്പതിനാണ് ഹുസൈന് നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇതിനിടെ പനിയും വയറിളക്കവും വന്നതോടെ ബുധനാഴ്ച അഞ്ചരക്കണ്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹുസൈന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ചാണു മരിച്ചത്. മൃതദേഹം പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. മക്കള്‍ റാബിയ (മുംബൈ), റാസിഖ്, മുഹമ്മദ് റാഫി (ഇരുവരും ദുബൈ), റലീന, റഹ്യാനത്ത്, റഫീന. മരുമക്കള്‍: മൊയ്തീന്, ഷമീന, ഷര്‍മിന, ഷുക്കൂര്‍, ഫിറോസ്, മിക്ദാദ് സഹോദരങ്ങള്‍ പോക്കര്, അബ്ദുല്ല, ഫാത്ത്വിമ.

Keywords: One more Covid death again in Kerala, Kannur, News, Health & Fitness, Health, Visit, Kerala, Hospital, Treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.