അതീവ ജാഗ്രത തുടരുന്നതിനിടെ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ന് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്, തിരുവനന്തപുരത്തെ ഡോക്ടർക്കാണ് വൈറസ് ബാധ, രോഗബാധിതരുടെ എണ്ണം 21 ആയി
Mar 15, 2020, 19:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.03.2020) കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ആളാണ്. റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് ഇദ്ദേഹം സ്‌പെയിനില്‍ നിന്നും നാട്ടിലെത്തിയത്. ഇന്ന് രാവിലെ ഒരു ബ്രിട്ടീഷ് പൗരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. മൂന്നാറില്‍ താമസിച്ചിരുന്ന ബ്രിട്ടീഷ് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി. രോഗം ഭേദമായ മൂന്നു കേസുകള്‍ കൂടി ചേര്‍ത്താല്‍ ആകെ റിപ്പോര്‍ട്ട് ചെയ്‌ത കേസുകള്‍ 24 ആണ്. നാളെ മുതല്‍ റോഡുകളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍ക്കരണങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പരിശോധനയോട് യാത്രക്കാര്‍ സഹകരിക്കുന്നുണ്ടെന്നും, റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് വിധേയരായവര്‍ ഫലം വരാതെ തിരിച്ചുപോകരുത്. വിദേശികളുടെ യാത്ര വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം കൊറോണയെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഒഴിവാക്കണമെന്നും, എന്നാല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് പഠനത്തിന് പോയി തിരിച്ചുവന്ന ഡോക്ടർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
Summary, One more Coronavirus case reported in Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.