ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 30 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 06.03.2020) രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പതായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് കൊറോണ സ്ഥിരീകരിച്ചത്. അടുത്തിടെ ഇറാനില്‍പ്പോയി മടങ്ങിയ യുവാവിനാണ് പുതുതായി രോഗം കണ്ടെത്തിയത്.

ദുബായില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ യു എ ഇയില്‍ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി.

ഡെല്‍ഹിയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ പ്രൈമറിസ്‌കൂളുകള്‍ക്കും 31 വരെ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ശനിയാഴ്ചമുതല്‍ അടച്ചിടും.

ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 30 ആയി

കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മൊത്തം 28,529 പേര്‍ നിരീക്ഷണത്തിലാണ്.

ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുവരുന്നവരും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവരുന്നവരും അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ പരിശോധന നടത്തി വൈറസ് ബാധിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന്് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈമാസം 10-ന് നിയന്ത്രണം നിലവില്‍വരും.

കൂടുതല്‍ പേരില്‍ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ല, ബ്ലോക്ക്, വില്ലേജ് തലത്തില്‍ ദ്രുതപ്രതികരണ സംഘങ്ങള്‍ രൂപവത്കരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വൈറസ് പടരുന്നതുനിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രസ്താവന നടത്തി.

Keywords:  News, National, India, New Delhi, Health, Diseased, One more corona confirmed; The number of people infected with the virus in India has reached 30
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia