സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ; വൈറസ് ബാധിതനായ കാസര്‍കോട് സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി, കേരളത്തിൽ രോഗബാധിതരുടെ എണ്ണം 25 ആയി, നിരീക്ഷണത്തില്‍ 31,173 പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.03.2020) സംസ്ഥാനത്ത് പുതുതായി ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നും വന്ന വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ആയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 31,173 പേര്‍ വീടുകളിലും 227 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ; വൈറസ് ബാധിതനായ  കാസര്‍കോട് സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി, കേരളത്തിൽ രോഗബാധിതരുടെ എണ്ണം 25 ആയി, നിരീക്ഷണത്തില്‍ 31,173 പേര്‍

വൈറസ് ബാധ സംസഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിച്ചു. പൊതുഗതാഗതരംഗത്ത് ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ട്. പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ല. പരിശോധന സംവിധാനങ്ങൾ കൂടുതൽ വ്യാപിക്കേണ്ടതുണ്ടെന്നും അതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതൊരു സാഹചര്യം വന്നാലും അതിനെ നേരിടാനുള്ള മുന്നൊരുക്കമാണ് വേണ്ടത്. അതിനുള്ള പരിശ്രമമാണ് കേരളത്തിലെ സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary: one more corona case reported in kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia