കേരളത്തിലാദ്യമായി സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം കോവിഡ് വാക്സിന് പൂര്‍ത്തിയാക്കി; ഇന്‍ഡ്യയില്‍ തന്നെ അപൂര്‍വ നേട്ടവുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്
Jul 28, 2021, 18:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 28.07.2021) കേരളത്തിലാദ്യമായി സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഇന്‍ഡ്യയില്‍ തന്നെ അപൂര്‍വമായ നേട്ടമാണ് ഇത്. കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക് എന്നീ വാക്സിനുകളാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകളില്‍ നിന്ന് നല്‍കിയത്.
2021 ജനുവരി മാസത്തില്‍ ആരംഭിച്ച തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് നിര്‍ണായകമായ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ മിംസിന് കഴിഞ്ഞത്. ഞായറാഴ്ചകള്‍ ഉള്‍പെടെ രാവിലെ ഒമ്പതു മണിമുതല്‍ രാത്രി 11 മണിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വാക്സിന് സേവനം ലഭ്യമാക്കിയിരുന്നു.
നിലവില്‍ പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യത്തിന്റെ വളരെ ചെറിയ അംശം മാത്രമാണിതെന്ന് ആസ്റ്റര്‍ മിംസ് കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. സുരേഷ്കുമാര്‍ ഇ കെ യും നോര്‍ത് കേരള ക്ലസ്റ്റര്‍ സി ഇ ഒ ഫര്ഹാന് യാസിനും പറഞ്ഞു. കോഴിക്കോടിന് പുറമെ കണ്ണൂര്‍, കോട്ടകല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകള്‍ കൂടി പരിഗണിക്കുമ്പോള്‍ വാക്സിനേഷന് രണ്ടര ലക്ഷം കവിഞ്ഞു എന്നും ഫര്ഹാന് യാസിന് കൂട്ടിച്ചേര്‍ത്തു.
Keywords: One lakh covid vaccine completed in Kerala for the first time in the private sector; Kozhikode Aster Mims with rare achievement in India itself, Kozhikode, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

