COVID Survey | കോവിഡിന്റെ നാലാമത്തെ തരംഗം ആരംഭിച്ചതായി മൂന്നിലൊന്ന് ഇൻഡ്യക്കാരും വിശ്വസിക്കുന്നുവെന്ന് സർവേ; ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പകുതിയിലേറെ പേർക്കും വിശ്വാസം
Apr 27, 2022, 14:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ലോകൽ സർകിൾസ് നടത്തിയ ഒരു സർവേയിൽ, കോവിഡ് 19ന്റെ നാലാമത്തെ തരംഗം ഇൻഡ്യയിലെത്തിയതായി മൂന്നിൽ ഒരാൾ വിശ്വസിക്കുന്നതായി കണ്ടെത്തി. എന്നിരുന്നാലും, സർവേയിൽ പങ്കെടുത്ത 55 ശതമാനം പേർക്ക്, നാലാമത്തെ തരംഗമുണ്ടായാൽ ഇൻഡ്യയിലെ വിദഗ്ധർക്ക് കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വളരെ ആത്മവിശ്വാസമുണ്ട്.
ഡെൽഹിയും ദേശീയ തലസ്ഥാന മേഖലയും (NCR) പ്രഭവകേന്ദ്രമായി പ്രതിദിന കോവിഡ്-19 കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 2,927 കോവിഡ് കേസുകൾ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനമാണ്.
ലോകൽ സർകിൾസ് സർവേയ്ക്ക് ഇൻഡ്യയിലെ 341 ജില്ലകളിലെ പൗരന്മാരിൽ നിന്നായി 36,000 പ്രതികരണങ്ങൾ ലഭിച്ചു. കോവിഡിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പ്രതികരിച്ചവരിൽ 34 ശതമാനം പേർ ഇത് ഏപ്രിലിൽ ആരംഭിച്ചുവെന്ന് പറഞ്ഞു, മറ്റൊരു 29 ശതമാനം പേർ '2022 ൽ സാധ്യതയില്ല' എന്നും നാല് ശതമാനം പേർ 'കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും ഇല്ല' എന്നും അഭിപ്രായപ്പെട്ടു.
Keywords: New Delhi, India, News, COVID-19, Social-Media, National, Health Minister, Survey, Health, Department, One in three Indians believe fourth wave of COVID-19 has started, finds survey.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.