മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്ന് മാറിക്കൊടുത്ത ഒന്നര വയസുകാരിക്ക് അസ്വസ്ഥത
Nov 18, 2012, 21:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്ന് മാറിക്കൊടുത്ത് ഒന്നരവയസ്സുകാരിക്ക് മയക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു.
മുട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പനിക്ക് കുറിച്ചുകൊടുത്ത മരുന്നിനു പകരം മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും നല്‍കിയ മറ്റൊരു മരുന്ന് കഴിച്ച് കോളപ്രതുണ്ടത്തില്‍ സാന്റോയുടെ മകള്‍ ഒന്നരവയസുള്ള ജോജിനായ്ക്കാണ് അസ്വസ്ഥതയും മയക്കവും അനുഭവപ്പെട്ടത്.
വിവരം അറിഞ്ഞെത്തിയ മുട്ടത്തെ മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാര്‍ വീട്ടിലെത്തി കൊടുത്തു വിട്ട മരുന്ന് തിരികെ വാങ്ങിയശേഷം മറ്റൊരു മരുന്ന് കൊടുത്തതും വിവാദമായി. ആദ്യം കൊടുത്തു വിട്ട മരുന്നില്‍ നായയുടെ ചിത്രം കൊടുത്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. കുട്ടിക്ക് മയക്കം ഉണ്ടായതിനെ തുടര്‍ന്ന് ഭയപ്പെട്ട വീട്ടുകാര്‍ കുട്ടിയെയും കൊണ്ട് വീണ്ടും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു.
മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും രണ്ടാമത് നല്‍കിയത് ആശുപത്രിയില്‍ നിന്ന് എഴുതി നല്‍കിയ മരുന്നായിരുന്നില്ലെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Medical, Children, Store, Shop, Dog, Hospital, Near, Jojina, Doctor, Thodupuzha, Govt-Doctors, Health, Medicine

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.