പാലക്കാട് ജില്ലയില്‍ ഒമിക്രോണ്‍, കോവിഡ് കേസുകള്‍ ഉയരുന്നു; ആരോഗ്യ ജാഗ്രതയും മുന്‍കരുതലും അനിവാര്യമെന്ന് ആരോഗ്യവകുപ്പ്
Jan 7, 2022, 14:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 07.01.2022) പാലക്കാട് ജില്ലയില്‍ ഒമിക്രോണ്‍, കോവിഡ് കേസുകള്‍ ഉയരുന്നു. ആരോഗ്യ ജാഗ്രതയും മുന്‍കരുതലും അനിവാര്യമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയ യുവതിക്ക് ഉള്‍പെടെ ഇതുവരെ എട്ടു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്.
ഒമിക്രോണ്‍ ബാധിച്ചത് ജില്ലയില്‍ നിന്നല്ലെങ്കിലും ജാഗ്രത പുലര്‍ത്താനാണു നിര്‍ദേശം. ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലയില്‍ 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 158 കേസുകളിലും ഉറവിടം വ്യക്തമല്ല. 5.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3012 പേരെ പരിശോധിച്ചതിലാണു 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 50 പേര്‍ക്കു കോവിഡ് മുക്തിയുണ്ട്. ചികിത്സയിലുള്ളത് 625 പേര്‍.
Keywords: Omikron and Covid cases are on the rise in Palakkad district, Palakkad, News, Health, Health and Fitness, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

