ഒമിക്രോണ്‍ സംശയം; കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്കയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 03.12.2021) ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്കയച്ചു. യുകെയില്‍ നിന്നെത്തിയ ആളിന്റെ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡി എം ഒ ഉമര്‍ ഫറൂഖ് അറിയിച്ചു.
Aster mims 04/11/2022

21ന് എത്തിയ ഇദ്ദേഹത്തിന് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം. രോഗിയുടെ സമ്പര്‍ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡി എം ഒ പറഞ്ഞു. 

ഒമിക്രോണ്‍ സംശയം; കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്കയച്ചു

ആരോഗ്യ പ്രവര്‍ത്തകന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ഇവരെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാണ്. 

ഇയാള്‍ വിവിധ ജില്ലകളില്‍ യാത്ര നടത്തിയിട്ടുണ്ടെന്നാണ് വിവരം. നാല് ജില്ലക്കളിലുള്ളവര്‍ സമ്പര്‍ക പട്ടികയിലുണ്ട്. ജില്ലയില്‍ ഇയാളുമായി സമ്പര്‍കമുള്ളവര്‍ കുറവാണ്. ജനിതക ശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ബീച് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തയാറാക്കിയെന്നും ഡി എം ഒ വ്യക്തമാക്കി.

Keywords:  News, Kerala, State, Kozhikode, Diseased, Health, Health and Fitness, Trending, Omicron Suspects in Kozhikode Native.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia