കര്‍ണാടകയ്ക്ക് പിന്നാലെ രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു; ഇത്തവണ സിംബാബ് വെയില്‍ നിന്ന് ഗുജറാതിലെത്തിയ 71കാരനില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 04.12.2021) കര്‍ണാടകയ്ക്ക് പിന്നാലെ രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 46 വയസ്സുകാരനായ ഒരു ഡോക്ടര്‍ക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രികന്‍ പൗരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇയാള്‍ പിന്നീട് ദുബൈക്ക് കടന്നിരുന്നു.
Aster mims 04/11/2022

കര്‍ണാടകയ്ക്ക് പിന്നാലെ രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു; ഇത്തവണ സിംബാബ് വെയില്‍ നിന്ന് ഗുജറാതിലെത്തിയ 71കാരനില്‍

ഇപ്പോള്‍ സിംബാബ് വെയില്‍ നിന്ന് ഗുജറാതിലെ ജാംനഗറിലെത്തിയ 71 വയസുകാരനാണ് കോവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഡിസംബര്‍ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ ജീനോം സിക്വന്‍സിങ്ങിലാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഒമിക്രോണ്‍ കേസാണിത്.

ജാംനഗറിലെ രോഗിയുടെ രണ്ട് സാംപിളുകള്‍ ഗുജറാത്ത് ബയോടെക്നോളജി റിസെര്‍ച് സെന്ററിലേക്കും പൂനെ എന്‍എവിയിലേക്കുമായി അയച്ചിരുന്നതായി നഗര ഭരണകൂടം അറിയിച്ചു. ഗുജറാത് ബയോടെക്‌നോളജി റിസെര്‍ച് സെന്ററാണ് ഒമിക്രോണ്‍ വകഭേദമാണെന്ന ഫലം നല്‍കിയത്. എന്‍എവിയില്‍ നിന്നുള്ള മുഴുവന്‍ ജീനോം സീക്വന്‍സിങ് റിപോര്‍ടും കാത്തിരിക്കുകയാണെന്നും ജാംനഗര്‍ പ്രാദേശിക ഭരണകൂടം അറിയിച്ചു.

Keywords:  Omicron-Infected Man Returned To Gujarat From Zimbabwe, India's 3rd Case, New Delhi, News, COVID-19, Health, Health and Fitness, Karnataka, Gujarat, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia