സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതോടെ ആകെ കേസുകളുടെ എണ്ണം 29 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.12.2021) സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . എറണാകുളത്ത് വിമാനത്താവളത്തിലെത്തിയ നാല് പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

യു കെയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബേനിയയില്‍ നിന്നെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബെന്‍ഗ്ലൂറു എയര്‍പോര്‍ടില്‍ നിന്ന് കോഴിക്കോട് എത്തിയതാണെന്നും മന്ത്രി അറിയിച്ചു.
Aster mims 04/11/2022

സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതോടെ ആകെ കേസുകളുടെ എണ്ണം 29 ആയി

സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്ന് എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18-നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്.

കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബെന്‍ഗ്ലൂറു എയര്‍പോര്‍ടില്‍ എത്തിയ ശേഷം 19-ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അവിടുത്തെ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിവരുന്നുവെന്നും മന്ത്രി പറഞ്ഞു.

Keywords: Omicron for five more in the state; This brings the total number of cases to 29, Thiruvananthapuram, News, COVID-19, Hospital, Treatment, Airport, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia