തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്നു; അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കന്‍

തേനി:  (www.kvartha.com 07.01.2022) തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തേനി ജില്ലാ ഭരണകൂടം. ഇതേത്തുടര്‍ന്ന് അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി.

ഇതിനായി പ്രത്യേക ചെക് പോസ്റ്റുകളും സ്ഥാപിച്ചു. തേനി ജില്ലയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രാധന പാതകളായ കുമളി, കമ്പംമെട്, ബോഡിമെട് എന്നിവിടങ്ങളില്‍ പൊലീസ് ചെക് പോസ്റ്റുകളും ആരോഗ്യ വകുപ്പ് ചെക് പോസ്റ്റുകളും തുറന്നിട്ടുണ്ട്.
Aster mims 04/11/2022

തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്നു; അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി

കേരളത്തില്‍ നിന്ന് തേനി ജില്ലയില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ എടുത്തതിന്റെ രേഖകള്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് കുത്തിവയ്പ് നല്‍കുന്നതിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനിടയില്‍ ചെക് പോസ്റ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കൈ കാണിച്ചാല്‍ ചില വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് പതിവായിരുന്നു.

അതിനാല്‍ ഇവിടെ സുരക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ ഉമേഷ് ടോംഗരെ പറഞ്ഞു. ഇതനുസരിച്ച് ചെക് പോസ്റ്റുകളില്‍ നാലു പൊലീസുകാരെ വീതം അധികമായി നിയോഗിച്ചിട്ടുണ്ട്. നിർത്താതെ പോകുന്ന വാഹനങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിച്ച് കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.

തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്നു; അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി

Keywords:  Omicron cases: Strict vigil on Tamil Nadu-Kerala border, chennai,News,COVID-19, Health, Health and Fitness, Police, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia