രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 1700 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍, കേരളത്തില്‍ 156 പേര്‍ക്ക്
Jan 3, 2022, 13:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.01.2022) രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 510 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. 351 കേസുകളാണ് ഡെല്‍ഹിയില്‍ റിപോര്‍ട് ചെയ്തത്.
കേരളത്തില്‍ 156 പേര്‍ക്കാണ് ഒമിക്രോണ്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. ഗുജറാതില്‍ 136, തമിഴ്‌നാടില്‍ 121, രാജസ്ഥാനില്‍ 120, തെലങ്കാനയില്‍ 67, കര്‍ണാടകയില്‍ 64, ഹരിയാനയില്‍ 63, ഒഡീഷയില്‍ 37, പശ്ചിമ ബെന്‍ഗാളില്‍ 20, ആന്ധ്രാപ്രദേശില്‍ 17, ഉത്തരാഖണ്ഡില്‍ 8, ചണ്ഡീഖഡില്‍ 3, ജമ്മു കശ്മീരില്‍3.
ഗോവ, ഹിമാചല്‍, ലഡാക്, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങിയിടങ്ങളില്‍ ഓരോ കേസുകള്‍ വീതമാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. അതേസമയം 639 ഒമിക്രോണ്‍ രോഗബാധിതര്‍ വളരെ വേഗത്തില്‍ തന്നെ സുഖം പ്രാപിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതോടൊപ്പം തന്നെ കോവിഡ് കേസുകളിലും വന്‍ വര്‍ധനവാണ് റിപോര്‍ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 22.5 ശതമാനം വര്‍ധനവാണ് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 33,750 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 കോവിഡ് മരണങ്ങളും റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,81,893 ആയി ഉയര്‍ന്നു.
India reports 33,750 fresh COVID cases, 10,846 recoveries, and 123 deaths in the last 24 hours
— ANI (@ANI) January 3, 2022
Active cases: 1,45,582
Total recoveries: 3,42,95,407
Death toll: 4,81,893
Total vaccination: 1,45,68,89,306 pic.twitter.com/L3NUkNZoFt
Keywords: News, National, India, New Delhi, COVID-19, Health, Health and Fitness, Trending, Omicron cases in India: Infection tally rises to 1,700; 510 patients in Maha so farIndia reports 33,750 fresh COVID cases, 10,846 recoveries, and 123 deaths in the last 24 hours
— ANI (@ANI) January 3, 2022
Active cases: 1,45,582
Total recoveries: 3,42,95,407
Death toll: 4,81,893
Total vaccination: 1,45,68,89,306 pic.twitter.com/L3NUkNZoFt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

