Health | മുഖം തിളങ്ങാൻ ഓട്സ് കൊണ്ടൊരു ഫേസ്പാക്ക്; കൂട്ടിന് തേനും പാലും! ഇങ്ങനെ തയ്യാറാക്കാം, ഗുണങ്ങളും അറിയാം


ഓട്സ് ചർമ്മത്തിലെ അധിക എണ്ണമയം ആഗിരണം ചെയ്യാൻ സഹായിക്കും, ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത് തടയും
കൊച്ചി: (KVARTHA) ചർമ സംരക്ഷണം (Skin Care) ആരോഗ്യം (Health) പോലെ തന്നെ കാത്തു സൂക്ഷിക്കുന്നവരാണ് നമ്മൾ. ചർമത്തിന് ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ പോലും നമ്മെ വലിയ രീതിയിൽ അലോസരപ്പെടുത്തും. ചർമത്തിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ നമുക്ക് വീട്ടിൽ തന്നെ പരിഹരിക്കാവുന്നതാണ്. വീട്ടിൽ സാധാരണ ഉണ്ടാകുന്ന ചില ചേരുവകൾ ചേർത്തു നമുക്ക് ചർമ സംരക്ഷണത്തിന് ഗുണകരമാകുന്ന ഫേസ്പാക്ക് (Face pack) ഉണ്ടാക്കാം.
ഓട്സ് കൊണ്ടുള്ള ഫേസ്പാക്ക്:
* ആദ്യം ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ ഓട്സ് പൊടിച്ച് എടുക്കുക
* അതിലേക്ക് അൽപം പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർക്കുക
* ശേഷം ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. ഇനി ഉപയോഗിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
* പ്രകൃതിദത്ത ഗുണങ്ങളുള്ള ക്ലെൻസറായി (Cleanser) ഉപയോഗിക്കാവുന്നതാണ്.
* ഏത് തരം ഫേസ്പാക്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ്.
ഓട്സിന്റെ ഗുണങ്ങൾ (Benefits of Oats):
* ചർമ സംരക്ഷണത്തിന് ഓട്സിന് വലിയ പങ്കുണ്ട്.
* ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ ഏറെ സഹായിക്കുന്നു.
* ചർമ്മത്തിലെ എണ്ണമയം, അഴുക്ക്, മൃതു കോശങ്ങൾ എന്നിവ നശിച്ചു ചർമ്മം ആരോഗ്യപരമാക്കുന്നു.
* ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു
* വീക്കം കുറയ്ക്കാനും സഹായിക്കുന്നു
* വരണ്ടതും ചൊറിച്ചിലും ഉള്ള ചർമ്മത്തെ സാധാരണനിലയിൽ ആക്കുന്നു.
തേനിന്റെ ഗുണങ്ങൾ (Benefits of Honey):
* ഔഷധ ഗുണങ്ങൾ ഏറെയുള്ള തേൻ ചർമ്മത്തിന് ആരോഗ്യം നൽകുന്നു.
* ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളും ഇതിനുണ്ട്.
* ചർമ്മത്തിന് തിളക്കം നൽകുന്നു
* ചുളിവുകൾ കുറയ്ക്കുന്നു
* മുഖക്കുരു കുറയ്ക്കുന്നു
* ചർമ്മത്തിന് നല്ല നിറം നൽകുന്നു
* മുഖക്കുരു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
* തേനിന്റെ പ്രകൃതി ദത്ത ഗുണങ്ങൾ ചർമത്തിന് ഉണർവ് നൽകും
പാലിന്റെ ഗുണങ്ങൾ (Benefits of Milk)
* തിളപ്പിക്കാത്ത പാല് വേണം ചർമത്തിന് ഉപയോഗിക്കാൻ.
* ചർമ്മത്തിൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കുന്നതാണ്.
* ചർമ്മത്തില്‍ ചൊറിച്ചിൽ ഇല്ലാതാക്കുന്നു
* നീർവീക്കം, ചുവപ്പ് പോലെയുള്ള ചർമത്തിലെ പ്രശ്നങ്ങളും കുറയ്ക്കുന്നു.
* പാലിന്റെ തണുപ്പ് സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും തടയുന്നു.
ശ്രദ്ധിക്കുക:
ഏത് തരം ഫേസ്പാക്ക് ഉപയോഗിക്കുന്നതിനും മുമ്പ് ഒരു ചെറിയ ഭാഗം ചർമത്തിന്റെ അദൃശ്യ ഭാഗത്ത് പരീക്ഷിച്ച് അലർജി ഇല്ലെന്ന് ഉറപ്പാക്കുക. സംവേദനശീലമായ ചർമ്മമുള്ളവർക്ക് അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടുക.