നഴ്‌സ് സമരം ശക്തമാകുന്നു; സ്വകാര്യാശുപത്രികള്‍ക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Jul 16, 2017, 18:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 16.07.2017) നഴ്‌സ് സമരം ശക്തമായതോടെ ഇതിനെ നേരിടാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. കണ്ണൂരില്‍ ഒമ്പത് സ്വകാര്യാശുപത്രികള്‍ക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യാനെത്തുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നത്. 18 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിങ് കോളജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ വിന്യസിപ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ എട്ട് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കലക്ടര്‍ കത്ത് നല്‍കി.
ദിവസം 150 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് ശമ്പളവും കൂടാതെ വാഹന സൗകര്യവും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് നല്‍കണം. കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രികളിലേക്ക് പോകുമ്പോള്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണം. ആശുപത്രികള്‍ക്കും പോലീസ് സുരക്ഷ നല്‍കണം.
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം അധ്യാപകര്‍ നല്‍കണം. കൂടാതെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജോലിക്ക് വരാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടണമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:
ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരം
Keywords: Kerala, Kannur, News, Nurses, Nurses Strike, Private sector, hospital, District Collector, Health, Nurses strike: Emergency act in front of private hospitals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.