​കൊറോണ:കുടകിൽ ടൂറിസം മേഖല തകർന്നു: നിശ്ചലമായി റിസോർട്ടുകൾ

 


ADVERTISEMENT

വീരാജ് പേട്ട: (www.kvartha.com 12.03.2020) കൊറോണ വൈറസ് രോഗം കേരളത്തിലും മറ്റിടങ്ങളിലും പടരുന്ന സാഹചര്യത്തിൽ കുടകിലെ ടൂറിസം മേഖല തകർന്നു തരിപ്പണമായി. കഴിഞ്ഞ പ്രളയത്തിനു ശേഷം ഈ സീസണിൽ സജീവമാകുമെന്നു പ്രതീക്ഷിച്ച റിസോർട്ടുകളും ഹോട്ടലുകളും മറ്റു സ്ഥലങ്ങളും ഇപ്പോൾ വിജനമാണ്.

സർക്കാർ മുൻകരുതൽ കാരണം വിനോദസഞ്ചാര ഗ്രൂപ്പുകളും സ്ഥാപനങ്ങളും ടൂറുകൾ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനിടെ കൊ​റോ​ണ രോഗ ബാ​ധ​യ്‌​ക്കെ​തി​രേ കു​ട​ക് ജി​ല്ല​യി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കിയിട്ടുണ്ട്. മ​ടി​ക്കേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വീ​രാ​ജ്‌​പേ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഐ​സൊലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ക്ര​മീ​ക​രി​ച്ചു.

​കൊറോണ:കുടകിൽ ടൂറിസം മേഖല തകർന്നു: നിശ്ചലമായി റിസോർട്ടുകൾ

14 ന് ​തു​ട​ങ്ങേ​ണ്ട സ്‌​കൂ​ൾ പ​രീ​ക്ഷ​ക​ൾ നേ​ര​ത്തെ​യാ​ക്കി. അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു. ഐ​സൊലേ​ഷ​ൻ വാ​ർ​ഡു​ക​ൾ തു​റ​ന്നെ​ങ്കി​ലും ഇ​തു​വ​രെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും ആ​രെ​യും അ​ഡ്മി​റ്റ് ചെ​യ്തി​ട്ടി​ല്ല.

അ​തി​ർ​ത്തി ക​ട​ന്ന് കു​ട​കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കും പു​റ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന് അ​തിര്‍ത്തി പങ്കിടുന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ മാ​ക്കൂ​ട്ടം വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ട​ന്തി പി​എ​ച്ച്‌​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ എ​സ് ​അ​നു​ഷ, എ​ൽ​എ​ച്ച​വി പി യു ദ​മ​യ​ന്തി, സ്റ്റാ​ഫ് ന​ഴ്‌​സ് എം വി കാ​മി​നി, ആ​ശാ വ​ർ​ക്ക​ർ​മാ​രാ​യ എസ് ര ​ശ്മി, എച്ച് ബി ശാ​ന്തി, എം​എ​ച്ച് വി ​എ​സ് ​എ​സ്​ നാ​ഗേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക്യാ​മ്പ്.ചെ​യ്യു​ന്ന​ത്.

പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്, പ​രി​ര​ക്ഷി​ക്കു​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഇം​ഗ്ലീ​ഷി​ലും ക​ന്ന​ഡ​യി​ലു​മു​ള്ള ല​ഘു​ലേ​ഖ​ക​ൾ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും വിതരണം ചെയ്യുന്നുണ്ട്. ബോധവൽക്കരണത്തിന്റെ ഭാഗമായി കർ​ണാ​ട​ക​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റും ല​ഭ്യ​മാ​ക്കിയിട്ടുണ്ട്.

Keywords:  Numbers of Tourists reduced in Kodagu, News, Travel & Tourism, Hotel, Health, Health & Fitness, Trending, Patient, Notice, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia