Kids Covid Vaccination | കുട്ടികളിലെ വാക്‌സിനേഷന്‍: ആദ്യം സീറോ സര്‍വേ നടത്തണമെന്ന് ഉപദേശക സമിതി; ആന്റിബോഡിയുടെ അളവ് പരിശോധിക്കണമെന്ന് നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് മുമ്പ് സീറോ സര്‍വേ നടത്തണമെന്ന് പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന നാഷനല്‍ ടെക്‌നികല്‍ അഡ്വസൈറി ഗ്രൂപ് ഓണ്‍ ഇമ്യുനൈസേഷന്‍ (NTAGI). അഞ്ച് മുതല്‍ 12 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് മുന്‍പ് ആന്റിബോഡിയുടെ അളവ് പരിശോധിക്കണമെന്നാണ് നിര്‍ദേശം. 
Aster mims 04/11/2022

വെള്ളിയാഴ്ച വിദഗ്ധസമിതി കുട്ടികളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച് ചര്‍ച നടത്തിയിരുന്നെങ്കിലും അന്തിമ ധാരണയായിരുന്നില്ല. 5-6 വയസ് പ്രായമുള്ള കുട്ടികളില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ടെന്നാണ് റിപോര്‍ട്. വിദഗ്ധ ഏജന്‍സിയെ കൊണ്ട് സര്‍വേ നടത്തിയതിന് ശേഷമാവും വാക്‌സിനേഷന്‍ തുടങ്ങുകയെന്ന റിപോര്‍ടുകളും പുറത്ത് വരുന്നുണ്ട്. 

എന്നാല്‍, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ വാക്‌സിനേഷന്‍ ഉടന്‍ തുടങ്ങണമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന യോഗങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ചകളുണ്ടാവുമെന്നാണ് സൂചന. 

Kids Covid Vaccination | കുട്ടികളിലെ വാക്‌സിനേഷന്‍: ആദ്യം സീറോ സര്‍വേ നടത്തണമെന്ന് ഉപദേശക സമിതി; ആന്റിബോഡിയുടെ അളവ് പരിശോധിക്കണമെന്ന് നിര്‍ദേശം


നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സമിതിയുടെ നിര്‍ദേശപ്രകാരമായിരിക്കും വാക്‌സിനേഷന്‍ തുടങ്ങുകയെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. 

ഡിസിജിഐ അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ളവരില്‍ ബയോളജികല്‍ ഇ, കോര്‍ബേവാക്‌സ് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. 

Keywords:  News,National,India,New Delhi,vaccine,Health,Health & Fitness,COVID-19,Trending,Children,Top-Headlines, NTAGI May Advise Govt to Do Serosurvey of Kids Aged 5-12 Yrs Before Starting Their Covid Vaccination
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia