മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നോ, വിളിക്കൂ ആരോഗ്യമന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക്
Dec 19, 2014, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 19.12.2014) രോഗങ്ങള്‍ മാറുന്നതിന് ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ? മരുന്നുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ മാറ്റാന്‍ മറ്റൊരു ചികില്‍സ നിങ്ങള്‍ക്ക് ആവശ്യമായിത്തീരാറുണ്ടോ? ഇത്തരം പ്രശ്‌നങ്ങള്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയവുമായി നേരിട്ട് പങ്കുവയ്ക്കാം. ഇതിനായുള്ള ടോള്‍ ഫ്രീ നമ്പര്‍ സൗകര്യം പ്രാബല്യത്തില്‍ വരുത്തുകയാണ് ആരോഗ്യ മന്ത്രാലയം
ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ഉപഭോക്താവിന് മരുന്നുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന മോശം അനുഭവങ്ങള്‍ ആരോഗ്യമന്ത്രാലയത്തെ വിളിച്ച് അറിയിക്കാം. പാര്‍ശ്വഫലങ്ങളോടൊപ്പം മരുന്നിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളും അറിയിക്കാവുന്നതാണ്. ഇതിനായി 18001803024 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് ബന്ധപ്പെടേണ്ടത്
ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ സമഗ്രമായ പഠനം നടത്തും. കണ്ടെത്തിയ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും ഒരു വിഷയനിര്‍ണയകമ്മിറ്റിക്കു രൂപം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് ആരോഗ്യമേഖലയില്‍ കൊണ്ടുവരുന്ന പുതിയ നയങ്ങള്‍ ലോകാരോഗ്യസംഘടനയുമായി പങ്കു വയ്ക്കുന്നതിനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രികളിലും മറ്റു പരിശോധനാകേന്ദ്രങ്ങളിലും മരുന്നുവില്‍പ്പനശാലകളിലും ടോള്‍ ഫ്രീ നമ്പര്‍ പൊതുജനങ്ങളുടെ ശ്രദ്ധ ലഭിക്കും വിധത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു
2011 ല്‍ രാജ്യത്താകമാനം ഒരു ലക്ഷത്തിലധികം പേര്‍ക്ക് മരുന്നുകള്‍ പാര്‍ശ്വഫലമുണ്ടാക്കിയതായാണ് കണക്കുകള്‍. ആരോഗ്യമേഖലയില്‍ ഇത്തരമൊരു നയം കൊണ്ടുവരുന്നതിലൂടെ ഡോക്ടര്‍മാരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കൂടുതല്‍ ജാഗരൂകരാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍
Also Read:
ഗൃഹനാഥനെ 14 സെന്റ് സ്ഥലം ആവശ്യപ്പെട്ട് മകന്റെ ഭാര്യാസഹോദരന്‍ ക്രൂരമായി അക്രമിച്ചു
Keywords: Report, New Delhi, Doctor, Health, Study, Country, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.