കുടവയറന്‍മാരേ നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 കുടവയറന്‍മാരേ നിങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത
വാഷിംഗ്ടണ്‍: കുടവയറുകൊണ്ട് കഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കിതാ സന്തോഷവാര്‍ത്ത. ഒരൊറ്റ കുത്തിവയ്പ്പ് കൊണ്ട് കുടവയര്‍ ഇല്ലാതാക്കാം. കുടവയര്‍ മാത്രമല്ല, കൊളസ്‌ട്രോളും കുത്തിവെപ്പിലൂടെ ഇല്ലാതാക്കാം. ലോകമെമ്പാടുമുളള കുടവയറന്‍മാര്‍ ഇത് ആവേശത്തോടെ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അധികം സന്തോഷാനായിട്ടില്ല. കാരണം കുത്തിവയ്പ് പരീക്ഷണം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പരീക്ഷണങ്ങളില്‍ വിജയിച്ചതിനാല്‍ ഉടന്‍തന്നെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രഞ്ജന്‍മാര്‍. ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു കഴിഞ്ഞു.

അടിവയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാന്‍ തക്ക ചൂട് ഉല്പാദിപ്പിക്കുന്ന കോശങ്ങള്‍ അടങ്ങിയ കുഞ്ഞന്‍ ക്യാപ്‌സൂളുകളാണ് ഇത്. ഇവ കുത്തിവയ്ക്കുന്നതോടെ കോശങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. ഇവ കുത്തിവച്ച എലികളില്‍ അടിവയറ്റിലെ 20 ശതമാനം കൊഴുപ്പ് കുറഞ്ഞു. മാത്രമല്ല ഈ കോശങ്ങള്‍ അടിവയറ്റിലെ സാദ കോശങ്ങളെ ചൂട് ഉല്പാദിപ്പിക്കുന്ന തെര്‍മോജനിക് കോശങ്ങളാക്കി മാറ്റുന്നതായും ഗവേഷകര്‍ കണ്ടെത്തി.

കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാല്‍ ഭാരം കൂടുന്ന പ്രവണത ഈ കോശങ്ങള്‍ കുത്തിവച്ച എലികളില്‍ ഇല്ലാതെയുമായി. പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം എന്നിവയുണ്ടാക്കുന്ന കൊളസ്‌ട്രോള്‍ അടങ്ങിയ കോശങ്ങളെ ഇത് കത്തിച്ചു കളയുകയും ചെയ്യും. ഒഹിയോ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒലീന സിയോസെങ്കോവ പറഞ്ഞു.

SUMMARY:
Tummy tucks and crunches could be passé soon! Researchers have zeroed in on a tiny capsule, containing heat generating cells which they claim can burn your abdominal fat in a jiffy. The mice injected with the capsule lost up to 20% of their ‘beer belly’ in one shot.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia