ചികിത്സയുടെ ഗുണമേന്മ ഉറപ്പ് വരുത്താൻ ലാബ് പരിശോധനാ റിപ്പോർട്ടുകൾ ഡോക്ടർമാർ മാത്രമേ ഒപ്പു വെക്കാൻ പാടുള്ളൂവെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ
Jul 5, 2017, 09:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 05.07.2017) ലാബ് പരിശോധനാ റിപ്പോർട്ടുകൾ ഡോക്ടർമാർ മാത്രമേ ഒപ്പു വെക്കാൻ പാടുള്ളൂവെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം സി ഐ ). കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എം ബി ബി എസ് ഡിഗ്രിയും മെഡിക്കൽ കൗൺസിൽ ഓൺ ഇന്ത്യയുടെ (എം സി ഐ ) അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്കേ ലാബ് പരിശോധന റിപ്പോർട്ടിൽ ഒപ്പു വെക്കാൻ പാടുള്ളൂ, കൗൺസിൽ അറിയിച്ചു.
പി എച് ഡി ഉള്ളവരായ മൈക്രോബയോളജിസ്റ്റ് , ബയോകെമിസ്ട്രിസ്റ്റ്, ലാബ് ടെക്നീഷ്യൻസ് എന്നിവർക്ക് ലാബ് റിപ്പോർട്ടിൽ ഒപ്പു വെക്കാൻ യാതൊരു അധികാരവുമില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.
മെട്രോ നഗരങ്ങളിലുള്ള ലാബുകളിൽ സാധാരണയായി ഡോക്ടർമാരാണ് ലാബ് പരിശോധന റിപ്പോർട്ടുകൾ ഒപ്പു വെക്കുന്നത്, എന്നാൽ ഗ്രാമങ്ങളിലുള്ള ലാബുകളിലെ സ്ഥിതി അതല്ല, അവിടെ ലാബ് ടെക്നീഷ്യന്മാരോ പി എച് ഡിക്കാരോ ആണ് ഒപ്പു വെക്കുന്നത്. കൗൺസിൽ പറഞ്ഞു.

അതേസമയം ഇത് കൊണ്ടു മാത്രം ചികിത്സയുടെ ഗുണമേന്മ ഉറപ്പ് വരുത്താൻ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം രാജ്യത്തെ നല്ലൊരു ശതമാനം ലാബുകളും ഡോക്ടർമാരല്ല നടത്തുന്നത്. ഇത് നിയന്ത്രിക്കാൻ എം സി ഐ ക്ക് കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
Summary: Only persons holding an MBBS degree and registered with the Medical Council of India (MCI) or with the state medical councils can now sign diagnostic reports, as per a new order issued by MCI. The move is aimed at regulating quality and standard of reports generated by diagnostic chains, which are fast mushrooming across the country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.