കോവിഡ് പ്രതിരോധ വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തിലും! പിന്നില്‍ ഇന്ത്യന്‍ ഫാര്‍മ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.03.2021) കോവിഡ് പ്രതിരോധ വാക്സിന്‍ ഭാവിയില്‍ ക്യാപ്സൂള്‍ രൂപത്തിലും ലഭിച്ചേക്കാം. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ പ്രേമാസ് ബയോടെക് ആരംഭിച്ചുകഴിഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്.

കോവിഡ് പ്രതിരോധ വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തിലും! പിന്നില്‍ ഇന്ത്യന്‍ ഫാര്‍മ

ഓറവാക്സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്സൂള്‍ കോവിഡിനെതിരേ ഫലപ്രദമാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതാണെന്നും കമ്പനി അവകാശപ്പെടുന്നു. ക്യാപ്സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ ആരംഭിക്കും.

ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപ്‌സൂള്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച് മാര്‍ച്ച് 19ന് കമ്പനി പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ്.

വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാന്‍ കഴിയുന്ന വാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നേസല്‍ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  Now, Indian Pharma firm develops oral vaccine in capsule form for Covid-19, New Delhi, News, Health, Health and Fitness, Researchers, COVID-19, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia