ഒഡീഷയില്‍ പാവപ്പെട്ട ജനങ്ങളുടെ മൃതദേഹങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബലാസോര്‍: (www.kvartha.com 26.08.2016) ഒഡീഷയില്‍ പാവപ്പെട്ട ജനങ്ങളുടെ മൃതദേഹങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് . കഴിഞ്ഞദിവസങ്ങളില്‍ ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി മണിക്കൂറുകളോളം നടന്ന മനുഷ്യന്റെ ചിത്രം ഒരു മാധ്യമ പ്രവര്‍ത്തകന്‍ പകര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒഡിഷയിലെ പാവപ്പെട്ട ജനങ്ങളുടെ മൃതദേഹങ്ങളോട് കാട്ടുന്ന ക്രൂരതയുടെ പുതിയ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്തെ ബാലാസോര്‍ എന്ന പ്രദേശത്തുള്ള ആശുപത്രിയില്‍ തൂപ്പുകാരന്‍ മൃതദേഹത്തിന്റെ മുകളില്‍ കയറി നിന്ന് ചവിട്ടിതാഴ്ത്തുന്നതും എല്ലുകള്‍ ഒടിച്ച് മൃതശരീരം കൊട്ടിപൊതിയുന്നതുമായി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് മറ്റ് രണ്ട് ജോലിക്കാര്‍ ചേര്‍ന്ന് ചുരുട്ടികൂട്ടിയ ശരീരം തുണികളും പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് പൊതിഞ്ഞ് മുളവടിയില്‍ കെട്ടി ചുമന്നുകൊണ്ടു പോവുകയാണ്.

76കാരിയായ സലാമണി ബാരിക്ക് എന്ന വിധവയുടെ മൃതദേഹത്തോടാണ് ആശുപത്രിയിലെ തൂപ്പുകാരുടെ ക്രൂരത. സോറോ ടൗണില്‍ വച്ച് ട്രെയിനിടിച്ചാണ് ബാരിക്ക് മരിച്ചത്. എന്നാല്‍ സോറോയില്‍ ആശുപത്രികള്‍ ഒന്നുമില്ല. ഒരു ആരോഗ്യ കേന്ദ്രം മാത്രമാണുള്ളത്. പോസറ്റ്‌മോര്‍ട്ടത്തിനായി ശരീരം ബലാസോറില്‍ എത്തിക്കണമെങ്കില്‍ ട്രെയിനില്‍ പോണം. ഓട്ടോയില്‍ പോകണമെങ്കില്‍ യാത്രാ ചിലവ് കൂടും.

ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും ലഭിച്ചില്ല. ഇതോടെ ആരോഗ്യ കേന്ദ്രത്തില്‍ മണിക്കൂറുകളോളം അനാഥമായി കിടന്ന ശരീരം ജോലിക്കാരിലൊരാള്‍ ഒടിച്ചു മടക്കി റെയിവേസ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തന്റെ മാതാവിന്റെ ശരീരം ഒടിച്ചുമടക്കുന്നത് കണ്ണീരോടെയാണ് മകന്‍ രബീന്ദ്രബാരിക്ക് നോക്കിയത്. അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമുണ്ടായില്ലെന്ന് രബീന്ദ്ര ബാരി വേദനയോടെ പറയുന്നു.

ഒഡീഷയില്‍ പാവപ്പെട്ട ജനങ്ങളുടെ മൃതദേഹങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

Keywords:  Now, Hospital Staff In Odisha Breaks Dead Body To Carry It Easily, Ambulance, Son, Media, Health, Train, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia