ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം നടത്തിയെങ്കിലും ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലെ മാതൃശിശു വിഭാഗം തുറന്നില്ല
Apr 25, 2018, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെങ്ങന്നൂര്‍:(www.kvartha.com 24/04/2018) ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒന്നരമാസം മുന്‍പ് ഉദ്ഘാടനം നടത്തിയ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലെ അത്യാധുനിക മാതൃശിശു വിഭാഗം പ്രവര്‍ത്തനമാരംഭിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ 10 കോടിയും സംസ്ഥാന സര്‍ക്കാര്‍ 2 കോടിയും ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടമാണ് രോഗികള്‍ക്ക് ഉപകരിക്കാതെ പൂട്ടിയിട്ടിരിക്കുന്നത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് മുന്നു നിലകളിലായി ആശുപത്രി കെട്ടിടം നിര്‍മ്മിച്ചെങ്കിലും ഇവിടേക്ക് വൈദ്യുതി ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കത്തതാണ് പ്രവര്‍ത്തനം ആരംഭിക്കാത്തതിന് പ്രധാന കാരണം.
മാത്രമല്ല പുതിയ വിഭാഗത്തിലേക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 34 ജീവനക്കാര്‍ വേണമെന്നിരിക്കെ ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടുമില്ല. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങന്നൂര്‍ ഗവ: ആശുത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം 2013ലാണ് ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം 2018 മാര്‍ച്ച് ഒന്നിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് വേണ്ടുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് 1.5 കോടി രൂപ കൂടി നാഷണല്‍ ഹെല്‍ത്ത് മിഷന് പിന്നീട് അനുവദിച്ചു. ഗൈനക്കോളജി, പീടിയാട്രിക് വിഭാഗങ്ങള്‍ രണ്ട് ഡയാലിസിസ് യൂണിറ്റ്, രണ്ട് ഓപ്പറേഷന് തിയറ്റര്‍, 50 കിടക്കകളോടുകൂടിയ വാര്‍ഡ്, ഒ.പി വിഭാഗം എന്നിവയാണ് പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Hospital, Health, Health Minister, Not open Chengannur Govt. maternity section unit after inauguration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.