ആരോഗ്യമാണ് മുഖ്യം; സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.08.2020) കുട്ടികളുടെ ആരോഗ്യം പ്രധാനമായതിനാല്‍ സ്‌കൂള്‍ പരിധിയില്‍ ജങ്ക് ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ പാടുള്ളതല്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ് എസ് എസ് എ ഐ). സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി.
Aster mims 04/11/2022

ആരോഗ്യമാണ് മുഖ്യം; സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല

2015-ല്‍ ഡെല്‍ഹി ഹൈക്കോടതി സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ എഫ് എസ് എസ് എ ഐയോട് നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍(എന്‍ ഐ എന്‍) അധികൃതര്‍ അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷ്യവസ്തുക്കളാണ് 'ജങ്ക് ഫുഡ്' എന്നറിയപ്പെടുന്നത്.

Keywords: News, National, India, New Delhi, Junk Food, Food, Health, Students, Not allowed to sell junk food within 50 meters of the school
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia